ബിസിജി വാക്‌സിനില്ല, വാക്‌സിന്‍ നല്‍കാത്ത കുട്ടികള്‍ അമ്പതിനായിരത്തിലേറെ

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ബിസിജി വാക്‌സിന്റെ ദൗര്‍ലഭ്യം രൂക്ഷമാകുന്നു. ഈ വര്‍ഷം അവസാനം വരെയോ അതുമല്ലെങ്കില്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യമാസങ്ങള്‍ വരെയോ രാജ്യത്ത് ബിസിജി വാക്‌സിന്‍ ലഭ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാണത്തിനുള്ള ബുദ്ധിമുട്ടുകളും വിതരണത്തിനെ കാലതാമസവും സീലിംഗ് പ്രോബ്ലവുമാണ് ബിസിജി വാക്‌സിന്റെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ പറഞ്ഞു. ഡെന്‍മാര്‍്ക്കിലാണ് അയര്‍ലന്‍ഡിലേക്കാവശ്യമായ ബിസിജി വാക്‌സിന്‍ നിര്‍മ്മിക്കുന്നതെന്നും അയര്‍ലന്‍ഡില്‍ ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിസിജി വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് എച്ച്എസ്ഇ നിര്‍ദേശിക്കുന്ന ബിസിജി വാക്‌സിന്‍ നല്‍കാനാവില്ലെന്നും ബിസിജി വാക്‌സിന്റെ ദൗര്‍ലഭ്യം ആരോഗ്യവകുപ്പിന് കഴിഞ്ഞ വര്‍ഷം മുതല്‍ അറിയാവുന്നതാണെന്നും എന്നാല്‍ ഇതുവരെ പ്രശ്‌നപരിഹാരത്തിന് ചെറിയ കാലയളവിലേക്കെങ്കിലും മറ്റുവിതരണക്കാരെ കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും സിന്‍ഫിന്‍ ടിഡി ജെറി ആഡംസ് ആരോപിച്ചു. നിലവില്‍ 50,000 മോ അതില്‍ കൂടുകലോ കുട്ടികള്‍ക്ക് ബിസിജി വാക്‌സിന്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയനില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് അനുമതിയുള്ള ഡാനിഷ് കമ്പനിയില്‍ നിന്ന് വാക്‌സിനുകള്‍ എത്തുന്നതിനുള്ള കാലതാമസമാണ് ബിസിജി ദൗര്‍ലഭ്യത്തിന് കാരണമെന്നും മറ്റ് ഇയു രാജ്യങ്ങളിലും ഈ കാലതാമസം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചെറിയ മരുന്നുകുപ്പികള്‍ സീല്‍ ചെയ്യുന്നത് സംബന്ധിച്ചുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് 2014 ല്‍ ഉത്പാദനം നിര്‍്ത്തിവെയ്ക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയായി 2014 ലെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയെങ്കിലും എല്ലാ ബാച്ചുകളും വിതരണം ചെയ്യുന്നതിന് കുറച്ച് സമയമെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. വാക്‌സിനുകള്‍ ക്ലിനിക്കുകളില്‍ എത്തിയാലുടന്‍ കുട്ടികള്‍ക്ക് അത് നല്‍കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുമെന്നും എച്ചഎസ്ഇ അറിയിച്ചു.

എന്നാല്‍ ബിസിജി വാക്‌സിന്‍ ദൗര്‍ലഭ്യം നേരിടുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധകുത്തിവെയ്‌പ്പെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് അതിനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും കൗണ്‍സിലര്‍ ഗ്രീനി പറഞ്ഞു. വാക്‌സിന്‍ എന്നുമുതല്‍ ലഭ്യമാകും എന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി കൃത്യമായ ഒരു മറുപടി പറയാത്തത് ആശങ്കാജനകമാണെന്നും ഗ്രീനി പറഞ്ഞു. കുട്ടികളുടെ ആരോഗ്യത്തെയാണ് ഇത് ബാധിക്കുകയെന്നും അവര്‍ പറഞ്ഞു. പ്രതിരോധ കുത്തിവെയ്്പ്പു നല്‍കാത്ത കുട്ടികളുടെ മാതാപിതാക്കളുടെ ആശങ്ക വര്‍ധിക്കുമെന്നും അവര്‍ പറഞ്ഞു.

കുട്ടികളെ വാക്‌സിന്‍ എടുക്കണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് മറ്റൊരു സംവിധാനവും നിലവിലില്ലെന്നും അതുകൊണ്ട് ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഗ്രീനി ആവശ്യപ്പെട്ടു.

-എജെ-

Share this news

Leave a Reply

%d bloggers like this: