ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ്: കന്യാസ്ത്രീയുടെ കുടുംബം ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം ഇന്ന് 10ാം ദിവസത്തിലേക്ക്. സമരം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള¤തീരുമാനത്തെ തുടര്‍ന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബവും ഇന്ന് മുതല്‍ നിരാഹാരം ഇരിക്കും. ജനകീയ സമിതികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലും ഇന്ന് മുതല്‍ സമരമുണ്ടാകുമെന്ന് സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൌണ്‍സില്‍ നേതാക്കള്‍ പറഞ്ഞു.

പത്താം ദിവസത്തിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് ഉടനീളം സമരം വ്യാപിപ്പിച്ച് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് എസ്.ഒ.എസ് തീരുമാനിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും സാമൂഹ്യ പ്രവര്‍ത്തക പി. ഗീതയും ഇന്ന് മുതല്‍ നിരാഹാരം ഇരിക്കും. 9 ദിവസം തുടര്‍ച്ചയായി നിരാഹാരമിരുന്ന സ്റ്റീഫ് മാത്യുവിനെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്ക് പുറമേ വിവിധ സാംസ്‌കാരിക-മനുഷ്യാവകാശ പ്രവര്‍ത്തകരും കൊച്ചിയില്‍ നടക്കുന്ന സമരത്തില്‍ ഇന്നും പങ്കെടുക്കും.

സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് എസ്.ഒ.എസും വിവിധ ജനകീയ സമിതികളും തമ്മില്‍ നേരത്തെ ധാരണയായിരുന്നു. അതുകൊണ്ടു തന്നെ വിവിധ ജില്ലകളിലായി ഇന്ന് മുതല്‍ നടക്കുന്ന സമരങ്ങളിലും പ്രതിഷേധ സംഗമങ്ങളിലും വലിയ ജനപങ്കാളിത്തമുണ്ടാവാനാണ് സാധ്യത. സമരം ഒന്‍പതാം ദിവസം പിന്നിടുമ്പോള്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേരാണു പിന്തുണയുമായി എത്തുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുംവരെ അനിശ്ചിതകാല നിരാഹാരസമരം തുടരുമെന്നു കന്യാസ്ത്രീകള്‍ വ്യക്തമാക്കി. ബിഷപ് ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞാലും സമരം നിര്‍ത്തില്ല.

അതിനിടെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴി രേഖപ്പെടുത്താനുള്ള അവസാന വട്ട ഒരുക്കത്തിലാണ് പൊലീസ്. ഫ്രാങ്കോയെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയ്യാറാക്കുന്ന തിരക്കിലാണ് അന്വേഷണ സംഘം. ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്ന് ഫ്രാങ്കോ അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി അദ്ദേഹം ചൊവ്വാഴ്ച കേരളത്തില്‍ എത്തുമെന്നാണ് സൂചന.

ചോദ്യം ചെയ്യുന്നത് എവിടെ വെച്ചായിരിക്കുമെന്ന് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബിഷപ്പ് സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ ഫ്രാങ്കോ മുളയ്ക്കലിനോട് വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്ന സൂചനയും ശക്തമായി. ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമുണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: