ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന് ലിമെറിക്ക് സീറോ മലബാര്‍ സഭ സ്വീകരണം നല്‍കി .

സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനും അപ്പസ്‌തോലിക് വിസിറ്റേഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. ചെറിയാന്‍ വാരിക്കാട്ടിലിനും ലിമെറിക്ക് സീറോ മലബാര്‍ സഭ ഊഷ്മളമായ സ്വീകരണം നല്‍കി.ഞായറാഴ്ച രാവിലെ സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസിന്റെ നേതൃത്വത്തില്‍ വിശ്വാസ സമൂഹം സ്വാഗതമേകി .തുടര്‍ന്ന് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു.ദിവ്യബലിക്ക് ശേഷം സീറോ മലബാര്‍ സഭ ലിമെറിക്കിന്റെ മധ്യസ്ഥയായി പ.കന്യകാമറിയത്തെ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു .തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ലിമെറിക്ക് രൂപതാ ബിഷപ്പ് മാര്‍ ബ്രെണ്ടന്‍ ലീഹി ഉത്ഘാടനം ചെയ്തു. സെന്റ് .പോള്‍സ് ചര്‍ച്ച് വികാരി ഫാ.ജോണ്‍ ലിയോണാര്‍ഡ്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഫാ.ചെറിയാന്‍ വാരിക്കാട്ടില്‍ എന്നിവര്‍ സന്ദേശം നല്‍കി.ഇടവകയിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ പൊതുസമ്മേളനത്തിന്റെ മാറ്റുകൂട്ടി. ഫാ.റോബിന്‍ തോമസ് സ്വാഗതവും ശ്രീമതി ദിവ്യ ആന്‍സ് നന്ദിയും അര്‍പ്പിച്ചു.തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

വാര്‍ത്ത : റോബിന്‍ ജോസഫ് (പി ആര്‍ ഓ സീറോ മലബാര്‍ സഭ ലിമെറിക്ക്.)

Share this news

Leave a Reply

%d bloggers like this: