ബിഷപ്പ് മാര്‍ ലോറെന്‍സ് മുക്കുഴി ഡബ്‌ളിനില്‍

കര്‍ണാടക , ബെല്‍ത്തങ്ങാടി സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ലോറെന്‍സ് മുക്കുഴി ഡബ്‌ളിനില്‍ എത്തുന്നു. 26 ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 മണിക്ക് ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ചും ഏപ്രില്‍ 2 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് ലുക്കാന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ചും ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതാണ്. പരിശുദ്ധ കുര്‍ബാന മധ്യേ ലോറെന്‍സ് മുക്കുഴി പിതാവ് സന്ദേശം നല്‍കും . പരിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാനും, പിതാവിനെ നേരില്‍ കാണുന്നതിനുമായി എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ചാപ്ലയിന്‍സ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: