ബിരുദതല ഗ്രാന്‍റ് അപേക്ഷകര്‍ ജാഗ്രത…എസ് യു എസ് ഐയുടെ പേരില്‍ വ്യാജമെയില്‍

ഡബ്ലിന്‍: ബിരുദ തല ഗ്രാന്‍റിന് അപേക്ഷിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഗ്രാന്‍റ് അനുവദിക്കുന്ന എസ് യു എസ് ഐ. വ്യാജ ഈമെയിലുകള്‍  വിദ്യാര്‍ത്ഥികളുടെ  വ്യക്തിഗത വിവരങ്ങള്‍ അറിയുന്നതിനായി ലഭിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. അപേക്ഷകരുടെ അക്കൗണ്ടുകള്‍ റദ്ദാക്കിയെന്ന് കാണിച്ച് വിവിദ വിദ്യാര്‍ത്ഥികള്‍ക്ക് മെയില്‍കിട്ടിയതായാണ് വ്യക്തമായിട്ടുള്ളത്.

മെയില്‍ പറയുന്നതാകട്ടെ വിവിരങ്ങള്‍ വീണ്ടും സമര്‍പ്പിക്കണമെന്നുമാണ്. കൂടാതെ മെയിലില്‍ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ വിവരങ്ങള്‍ പുതുക്കി നല്‍കാമെന്നും വ്യക്തമാക്കുന്നു. ഈ ലിങ്ക് SUSI വെബ്സൈറ്റിലേക്കുള്ളതല്ലെന്നും മെയില്‍ അയക്കുന്നത് തങ്ങളല്ലന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഈമെയിലില്‍  SUSI യുടെ ലോഗോ കാണുന്നതിനാല്‍ മെയില്‍ ലഭിക്കുന്നവര്‍ വിശ്വസിക്കാം. എന്നാല്‍ മെയിലില്‍ അക്ഷര തെറ്റും വ്യാകരണ പിശകും ഉണ്ട്.

ലോഗോ കണ്ട് തെറ്റിദ്ധരിക്കുതെന്ന് വ്യക്തമാക്കുന്നതോടൊപ്പം grantsonline.ie എന്ന വിലാസത്തിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും ചൂണ്ടികാണിക്കുന്നുണ്ട് അധികൃതര്‍

Share this news

Leave a Reply

%d bloggers like this: