ബിബിസിയെയും അമ്പരപ്പിച്ച് മലയാളിയുടെ ‘വവ്വാല്‍ ക്ലിക്’ ഫോട്ടോഗ്രഫി

വിവാഹ ഫോട്ടോഗ്രാഫിയില്‍ വ്യത്യസ്തതയും മത്സരവും കൂടിവന്നതോടെ ഫൊട്ടോഗ്രഫര്‍മാര്‍ എന്ത് സാഹസത്തിനും തയാറാവുകയാണ്. എന്നാല്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ മലയാളി ഫൊട്ടോഗ്രഫറുടെ പ്രകടനം ഇതിനെല്ലാം മേലെയായിരുന്നു. ‘വവ്വാല്‍ ക്ലിക്’ എന്ന പേരില്‍ പ്രശസ്തമായ ഈ ചിത്രം ബിബിസി ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്തയായി. നവവധൂവരന്മാരുടെ വ്യത്യസ്തചിത്രമെടുക്കാന്‍ വവ്വാലുപോലെ മരത്തില്‍ കാമറയുമായി തലകുത്തി തൂങ്ങിക്കിടക്കുന്ന ഫൊട്ടോഗ്രഫറുടെ ‘വവ്വാല്‍ ക്ലിക്’ ആയിരുന്നു സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ആളുകള്‍ ഷെയര്‍ ചെയ്ത് ഫൊട്ടോഗ്രഫറുടെ ഐഡിയയും ആത്മാര്‍ഥതയെയും ലോകമെങ്ങും പരന്നു. അഭിനന്ദനങ്ങള്‍ പ്രവഹിച്ചു. ഇതുവരെ കണ്ടിട്ടുള്ള ഫൊട്ടോഗ്രഫര്‍മാരില്‍ ഏറ്റവും അര്‍പ്പണബോധമുള്ളയാള്‍ എന്ന വിശേഷണത്തോടെയാണ് ഫൊട്ടാഗ്രഫറുടെ അഭ്യാസം ബിബിസി വാര്‍ത്തയാക്കിയത്. മരത്തില്‍ തൂങ്ങിക്കിടന്നു ചിത്രമെടുക്കുന്നതിന്റെ വിഡിയോയും വാര്‍ത്തയോടൊപ്പം നല്‍കി. ഇതോടെ ഫൊട്ടോഗ്രഫറും നവദമ്പതിമാരും ലോകശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു.

മരക്കൊമ്പില്‍ കാലുമടക്കി തൂങ്ങിക്കിടന്ന് ഇരുവരും മുകളിലേക്കു നോക്കുന്ന ചിത്രമെടുത്തശേഷം ക്യാമറ വരനെയേല്‍പിച്ച് സുരക്ഷിതമായി തൂങ്ങിയിറങ്ങുന്നതാണ് ദൃശ്യം. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമായി പ്രചരിച്ച വവ്വാല്‍ ഷോട്ടിന്റെ വിഡിയോയും ഫോട്ടോയും മൂവായിരത്തിലധികം തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. പതിനായിരത്തോളം ലൈക്കുകളും നൂറുകണക്കിന് ഷെയറുകളും ഇതിനകം ലഭിച്ചുകഴിഞ്ഞു.

തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകര വില്ലേജില്‍നിന്നുള്ള ദമ്പതികളാണ് ഫൊട്ടോഗ്രഫറുടെ സാഹസിക പ്രകടനം മൂലം ലോകശ്രദ്ധനേടിയത്. ഏപ്രില്‍ 15നായിരുന്നു ഇവരുടെ വിവാഹവും ഫോട്ടോഗ്രാഫറായ വിഷ്ണുവിന്റെ സാഹസിക പ്രകടനവും ഇതിനു മുമ്പും മികച്ച ചിത്രങ്ങള്‍ക്കായി മരക്കൊമ്പില്‍ കയറിയിട്ടുണ്ടെന്ന് വിഷ്ണു പറഞ്ഞതായി ബിബിസി വെളിപ്പെടുത്തുന്നു.

https://twitter.com/HaramiParindey/status/986656055445696512

 

ഡികെ

Share this news

Leave a Reply

%d bloggers like this: