ബിജെപിയെ നിലനിര്‍ത്തുന്നത് അധികാരത്തിന്റെ ‘മോഡി ഓക്‌സിജന്‍’ എന്ന് ശിവസേന

 
മുംബൈ: ബിജെപിയെ നിലനിര്‍ത്തുന്നത് അധികാരത്തിന്റെ ‘മോഡി ഓക്‌സിജന്‍’ ആണെന്നും ജനപ്രീതി കുറയുന്നതോടെ അത് അവസാനിക്കുമെന്നും ശിവസേന. മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേന ബിജെപിക്കതിരെ രംഗത്തുവന്നിരിക്കുന്നത്. മോഡിയുടെ ജനപ്രീതി നഷ്ടപ്പെടുന്നതോടെ ബിജെപി ഇല്ലതാവും. എന്നാല്‍ ശിവസേന നിലനില്‍ക്കുന്നത് അതിന്റെ ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും രാജ്യ സ്‌നേഹത്തില്‍ നിന്നുമാണ്. ഹിന്ദുത്വം, രാജ്യസ്‌നേഹം, മഹാരാഷ്ട്രയോടുള്ള നിലപാട് എന്നിവയില്‍ നിന്ന് ശിവസേന ഒരിക്കലും പുറകോട്ട് പോയിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന ശിവസേന രാജ്യത്തു ശക്തിപ്പെടുമെന്നും ദസറ റാലി അതാണ് തെളിയിക്കുന്നതെന്നും സാമ്‌ന പറയുന്നു.
തങ്ങള്‍ ചേരാന്‍ ആഗ്രഹിക്കുന്ന ആരുമായും ചേര്‍ന്ന് പോരാടുമെന്നും ആരുമില്ലെങ്കിലും ഒറ്റയ്ക്ക് മുന്നോട്ട് പോവാന്‍ ഒരുക്കമാണെന്നും മുഖപ്രസംഗം പറയുന്നു. എന്‍സിപി നേതാവ് ശരദ് പവാര്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയതിനേയും സാമ്‌ന വിമര്‍ശിച്ചു. ഡല്‍ഹിയില്‍ ഒരു പണിയുമില്ലാതിരിക്കുമ്പോള്‍ പവാര്‍ ചെയ്യുന്നത് ബാരാമതിയിലെത്തി മറ്റ് രാഷ്ട്രീയ നേതാക്കളെ സന്ദര്‍ശിക്കുകയും വിരുന്ന് സത്കാരം നടത്തിയും സമയം ചിലവഴിയ്ക്കുകയാണ്.

പവാറിന്റെ രാഷ്ട്രീയം വിഷയമല്ല. അദ്ദേഹം എപ്പോഴാണ് മതേതരനാവുകയെന്നും ബിജെപിയുടെ കൂടെ ചേരുന്നതെന്നും ആര്‍ക്കും പറയാനാകിലെന്നും സോണിയാഗാന്ധി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മഹാരാഷ്ട്രയില്‍ നേതാക്കളോ പ്രവര്‍ത്തകരോ വോട്ടര്‍മാരോ ഇല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു

-എജെ-

Share this news

Leave a Reply

%d bloggers like this: