ബിജു നിഷ ദമ്പതികള്‍ക്ക് കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

 

കോര്‍ക്ക്: അയര്‍ലണ്ടില്‍ നിന്നും ഓസ്‌ട്രേലിയായിലെ സിഡ്‌നിലേക്ക് പ്രവാസ ജീവിതം മാറ്റുന്ന ബിജു നിഷ ദമ്പതികള്‍ക്ക് കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ സ്‌നേഹത്തിന്റെ ഭാഷയില്‍ യാത്രയയപ്പ് നല്‍കി.

നവംബര്‍ മാസം 7 തീയതി ബിജുവും കുടുംബവും കോര്‍ക്കില്‍ നിന്നും സിഡ്‌നിയിലേക്ക് യാത്രതിരിച്ചു. കോര്‍ക്ക് പ്രവാസി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും സര്‍വ്വോപരി ഒരു നല്ല കലാകാരനും കൂടിയായിരുന്നു. എല്ലാം വര്‍ഷവും ഓണാഘോഷത്തോടനുബന്ധിച്ചു മാവേലിയായി അരങ്ങത്തെത്തുന്നത് ബിജുവായിരുന്നു, കൂടാതെ ആസോസിയേഷന്റെ ആരംഭകാലം കാലം മുതല്‍ തന്നെ എക്‌സിക്യൂട്ടീവ് മെമ്പര്‍ അയി പ്രവര്‍ത്തിച്ച് വരികയും ചെയ്തിരുന്നു.

ബിജുവിന്റെ വസതിയില്‍ കൂടിയ ചടങ്ങില്‍ സാജന്‍ ചെറിയാന്‍ ബിജുവിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും കോര്‍ക്ക് പ്രവാസി അസോസിയേഷന്റെ പേരില്‍ലുളള നന്ദി അറിയിക്കുകയും ചെയ്തു, കൂടാതെ മുന്നോടട്ടുള്ള ജീവിതത്തില്‍ എല്ലാ ഭാവുകങ്ങളും ആശംസിച്ചുകൊണ്ട് അസോസിയേഷന്‍ പ്രസിഡന്റ് ബിനു തോമസ് ഒരു memento നല്‍കി ആദരിക്കുകയും ചെയ്തു.

 

 

വാര്‍ത്ത : അജേഷ് ജോണ്‍

 

Share this news

Leave a Reply

%d bloggers like this: