ബിക്രം യോഗ കൂടിയ ഊഷ്മാവില്‍ ഫലപ്രദമല്ലെന്ന് പഠനങ്ങള്‍

ടെക്‌സാസ് : കൂടിയ റൂം താപനിലയില്‍ പ്രാക്ടീസ് ചെയ്യുന്ന ബിക്രം യോഗ വേണ്ടത്ര ഫലപ്രദമല്ലെന്ന് പഠനങ്ങള്‍. ടെക്‌സാസ് യൂണിവേഴ്‌സിറ്റി ഗവേഷകരാണ് ആദ്യമായ് ഇത്തരമൊരു പഠനവുമായി രംഗത്തെത്തിയത്. യൂണിവേഴ്‌സിറ്റി യുടെ Experimental Psysiology ജേര്‍ണല്‍ ഗവേഷണ ഫലം പുറത്തുവിടുകയായിരുന്നു. 35 -42 ഡിഗ്രി ഊഷ്മാവില്‍ പ്രാക്ടീസ് ചെയ്യുന്ന ഈ യോഗ മുറകള്‍ ഹ്ര്യദയാഘാതം ഉള്‍പ്പെടെ പല രോഗങ്ങള്‍ക്കും ഉത്തമ പരിഹാരമായി മാറിയിരുന്നു.

എന്നാല്‍ ഉയര്‍ന്ന താപനിലയില്‍ ബിക്രം യോഗ പ്രാക്ടീസ് ചെയ്യേണ്ടതില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. സാധരണ റൂം താപനിലയിലും, ഉയര്‍ന്ന താപനിലയിലും ഈ യോഗ രണ്ടു ഗ്രൂപ്പുകള്‍ക്കിടയില്‍ ചെയ്യിപ്പിച്ചായിരുന്നു പഠനങ്ങള്‍ നടത്തിയത്. രണ്ടു ഗ്രൂപ്പുകള്‍ക്കിടയില്‍ സാധരണ താപനിലയില്‍ യോഗ ചെയ്തവര്‍ക്ക് മറ്റേ ഗ്രൂപ്പിനേക്കാള്‍ ഗുണഫലങ്ങള്‍ കൂടുന്നതായി കണ്ടെത്തുകയായിരുന്നു.

1970 മുതല്‍ വടക്കന്‍ അമേരിക്കയില്‍ പ്രചാരത്തിലുള്ള ഈ യോഗ ഇപ്പൊള്‍ ലോക വ്യാപകമായി പ്രചാരത്തിലുണ്ട്. 1960-കളില്‍ ജപ്പാനിലും ഇതു പ്രചാരത്തിലുണ്ടായിരുന്നു. കോല്‍കട്ടക്കാരായ ബിക്രം ചൗധരിയും, ഭിഷു ഘോഷും സമന്വയിപ്പിച്ച യോഗ മുറകളാണ് പിന്നീട് ബിക്രം യോഗയായി മാറിയത്.

 

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: