ബാഹുബലി 500 കോടി ക്ലബില്‍

 

തെന്നിന്ത്യന്‍ സിനിമക്ക് ഇത് അഭിമാനമുഹൂര്‍ത്തം. ബാഹുബലി അഞ്ഞൂറ് കോടി ക്ലബില്‍ ഇടം നേടി. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചിത്രം 500 കോടി കളക്ഷന്‍ നേടുന്നത്. ബാഹുബലി ടീമിന് ട്വിറ്ററിലൂടെ സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ അഭിനന്ദനം അറിയിച്ചു. 500കോടിയുടെ കരുത്ത് കാട്ടി ബാഹുബലി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുമ്പോള്‍ ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കൂടി പിറക്കുകയാണ്.

വെറും നാലാഴ്!ച കൊണ്ടാണ് ബാഹുബലി 500കോടി കളക്ഷന്‍ നേടിയത്. ഏറ്റവും കൂടുതല്‍ പണം വാരിയ ഇന്ത്യന്‍ സിനിമകളില്‍ പികെ, ഭജ്‌റംഗി ഭായ്ജാന്‍, ധൂം3 എന്നീ ചിത്രങ്ങളുടെ തൊട്ടടുത്താണ് ബാഹുബലി ഇപ്പോള്‍. തീയറ്ററുകളില്‍ ഇപ്പോഴും ഹൗസ്ഫുള്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ പുതിയ റെക്കോര്‍ഡുകള്‍ ഇനിയും പിറക്കുമെന്നാണ് പ്രതീക്ഷ. ബാഹുബലി ടീമിന് അഭിനന്ദന പ്രവാഹമാണ് .ഏറ്റവും ഒടുവില്‍ ചിത്രത്തെ പ്രശംസിച്ചത് ഷാരൂഖാണ്. മുംബൈയില്‍ എത്തി, മക്കള്‍ക്കൊപ്പം ബാഹുബലി കണ്ട ഷാരൂഖ് സിനിമ നല്‍കുന്നത് വലിയ പ്രചോദനമാണെന്ന് ട്വിറ്ററില്‍ കുറിച്ചു. ഇനി എല്ലാവരും കാത്തിരിക്കുന്നത് ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ്. രണ്ടാം ഭാഗം മഹാബലി എന്ന പേരിലാകും അടുത്ത വര്‍ഷം തീയറ്ററുകളിലെത്തുക.

Share this news

Leave a Reply

%d bloggers like this: