ബാലഭാസ്‌കറിന്റെ മരണം: കാര്‍ ഓടിച്ചത് അര്‍ജുന്‍ തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകടമരണമെന്ന സ്ഥിരീകരണത്തിലേക്ക് ക്രൈം ബ്രാഞ്ച് സംഘം. അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അര്‍ജുന്‍ ആണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. വാഹനം അമിത വേഗത്തിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അപകട സമയത്ത് 100 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയിലായിരുന്നു വേഗത.

അര്‍ജുന് തലയ്ക്ക് പരുക്കേറ്റത് മുന്‍ സീറ്റില്‍ ഇരുന്നതിനാലാണെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം. ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ മധ്യഭാഗത്തായിരുന്നു ഇരുന്നതെന്നും വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമായിരുന്നുവെന്നും ഫോറന്‍സിക് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

അപകട സമയത്ത് കാര്‍ ഓടിച്ചത് താനല്ലെന്ന് അര്‍ജുന്‍ മാറ്റി പറഞ്ഞതില്‍ അന്വേഷണം നടക്കും. അപകടസമയത്ത് അര്‍ജുന്‍ ആണ് വാഹനം ഓടിച്ചിരുന്നത് എന്ന് തന്നെയായിരുന്നു ലക്ഷ്മിയുടെ മൊഴി. അര്‍ജുനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയേക്കും. 2018 സെപ്റ്റംബറിലാണ് ബാലഭാസ്‌കറിന്റെയും, മകള്‍ തേജസ്വിനി ബാലയുടെയും മരണത്തിനിടയാക്കിയ അപകടം നടന്നത്. അപകടത്തില്‍ ലക്ഷ്മിക്കും, ഡ്രൈവര്‍ അര്‍ജുനും സാരമായ പരിക്കേറ്റിരുന്നു.

Share this news

Leave a Reply

%d bloggers like this: