ബാര്‍നി: വിമാനങ്ങള്‍ റദ്ദാക്കി, വൈദ്യുതി തകരാറിലായവര്‍ ബന്ധപ്പെടണമെന്ന് ESB

ഡബ്ലിന്‍: ബാര്‍നി കൊടുങ്കാറ്റില്‍ രാജ്യമെങ്ങും വ്യാപക നാശം. ഡബ്ലിന്‍, കോര്‍ക്ക്, ഷാനോണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചിലത് സര്‍വീസുകള്‍ വൈകുമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ എയര്‍ലൈനുമായി ബന്ധപ്പെടണം. ലണ്ടനില്‍ നിന്ന് ഷാനോണിലെത്തിയ റെയ്‌നര്‍ വിമാനം രണ്ടുതവണ ശ്രമിച്ചെങ്കിലും നിലത്തിറക്കാനാകാതെ ലിവര്‍പൂളിലേക്ക് തിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.

കാറ്റ് 125 കിലോമീറ്റര്‍ വേഗതയിലാണ് വീശുന്നത്. 48000 വീടുകളിലെ വൈദ്യുതബന്ധം തകരാറിലായി. ടുലാമോര്‍, അത്‌ലോണ്‍, എന്നിസ്, ട്രാലി, ലിമെറിക്, കില്‍കെനി, നോര്‍ത്ത്കാസ്റ്റില്‍ വെസ്റ്റ്, ക്ലോണ്‍മല്‍, ബ്രെ, റോസ്‌ക്രിയ, ലോണ്‍ഗ്രിയ, അക്ലോ എന്നിവിടങ്ങളിലെ വീടുകളിലാണ് വൈദ്യുത തടസം നേരിടുന്നത്. ESB നെറ്റ് വര്‍ക്ക് സംഭവസ്ഥലങ്ങളിലേക്ക് ജീവനക്കാരെ അയച്ചിട്ടുണ്ട്. കാറ്റ് ഇനിയും ശക്തി പ്രാപിക്കുമെന്നാണ് മെറ്റ് എയ്‌റീന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഇനിയും വൈദ്യുത തടസവും വ്യാപകനാശനഷ്ടവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. വൈദ്യുത ലൈനുകള്‍ പൊട്ടിക്കിടക്കുന്നത് കണ്ടാല്‍ അതിന്റെ സമീപത്തേക്ക് പോകരുതെന്നും 1850 372 999 എന്ന നമ്പറില്‍ വിളിച്ച് വിവരമറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: