ബാര്‍നി കൊടുങ്കാറ്റില്‍ നിന്ന് സ്‌കൂള്‍ കുട്ടികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

 

ഡബ്ലിന്‍: വൈക്‌സ്‌ഫോര്‍ഡില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് സ്‌കൂള്‍ബസിലേക്ക് മരം കടപുഴകിവീണു. തലനാരിഴയ്ക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 4.30 നാണ് സംഭവം. ബാര്‍നി കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് എന്നിസ്‌കോര്‍ട്ടി N 11 നെറ്റ് വര്‍ക്കിന് സമീപത്തുവെച്ച് മരം കടപുഴകി സ്‌കൂള്‍ ബസിനും കാറിനും മുകളിലേക്ക് വീഴുകയായിരുന്നു.

വെക്്‌സ്‌ഫോര്‍ഡ് കൗണ്ടിയിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍്ത്ഥികളുടെ ബസാണ് അപകടത്തില്‍പെട്ടത്.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഗാര്‍ഡ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നോതൃത്വം നല്‍കി.

-എജെ-

Share this news

Leave a Reply

%d bloggers like this: