ബാന്‍ഡന്‍ കോ – ഓപ് ബട്ടറില്‍ മസ്തിഷ്‌ക രോഗത്തിന് കാരണമായേക്കാവുന്ന ബാക്റ്റീരിയ ; ഉത്പന്നം തിരിച്ചു വിളിച്ചു

കോര്‍ക്ക് : മാരകമായ മസ്തിഷ രോഗങ്ങക്ക് പോലും കാരണമായേക്കാവുന്ന സൂക്ഷ്മാണുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ ബാന്‍ഡന്‍ കോ – ഓപ് ബട്ടര്‍ തിരിച്ചു വിളിച്ചു. ബട്ടറിന്റെ സെപ്റ്റംബര്‍ 14 , 2019 വരെ കാലാവധിയുള്ള ഉത്പന്നമാണ് തിരിച്ചു വിളിച്ചത്.

ഇതില്‍ മാരകമായ ലിസ്റ്റെറിയ മോണോസൈറ്റോജന്‍സ് എന്ന ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ഐറിഷ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകുന്ന ഈ സൂക്ഷ്മാണു കുട്ടികളിലും, ഗര്‍ഭിണകളിലും മരണത്തിനു വരെ കരണമായേക്കാമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ് നല്‍കുന്നു.

കോര്‍ക്കിലെ റീറ്റെയ്ല്‍ ഷോപ്പുകളില്‍ ആണ് ഇത് വില്പനയില്‍ ഉണ്ടായിരുന്നത്. പരിശോധന ഫലം പുറത്തു വന്നതോടെ ഉത്പന്നം ഇവിടെ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ നിരോധിക്കപ്പെട്ട ഈ ബാച്ചില്‍ ഉള്ള ഉല്‍പ്പന്നം വാങ്ങിയവര്‍ എത്രയും പെട്ടെന്നു ഇത് തിരിച്ചേല്പിക്കാന്‍ ഭഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശിക്കുന്നു. ഇത് ഉപയോഗിച്ചവര്‍ക്ക് ഛര്‍ദി, വയറു വേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാം. ഇവര്‍ വൈദ്യ സഹായം തേടാനും നിര്‍ദേശമുണ്ട്.

പാല്‍, ഇറച്ചി, യോഗോര്‍ട്ട് , വെജിറ്റബ്ള്‍സ് എന്നിവയില്‍ ഇത്തരം ബാക്റ്റീരിയകളുടെ സാന്നിധ്യം കണ്ടെത്താറുണ്ട്. പച്ചക്കറികളും, പഴ വര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നതിനു മുന്‍പ് വൃത്തിയായി കഴുകുക. ഫ്രിഡ്ജിലെ താപനില 5 ഡിഗ്രിക്ക് താഴെയാണെന്ന് ഉറപ്പ് വരുത്തുക, വാങ്ങിച്ച ഉത്പന്നങ്ങളുടെ കാലാവധി കഴിഞ്ഞതാണെങ്കില്‍ ഇവ കഴിക്കാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ എടുക്കാനും നിര്‍ദേശമുണ്ട്.

Share this news

Leave a Reply

%d bloggers like this: