ബാങ്ക് തല്ലിത്തകര്‍ത്തവര്‍ നഷ്ടപരിഹാരം നല്‍കണം

നെയ്യാറ്റിന്‍കരയില്‍ ബാങ്ക് ജപ്തിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം എന്ന ആവശ്യവുമായി കാനറാ ബാങ്ക് റീജിയണല്‍ ഓഫീസിലേക്ക് കെ.എസ് .യു – യൂത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അക്രമാസക്തരായ പ്രവര്‍ത്തകര്‍ ബാങ്ക് കെട്ടിടം തല്ലി തകര്‍ത്തു.

ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് കെ.എസ് .യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റാച്യുവിലുള്ള കാനറാ ബാങ്ക് റീജിയണല്‍ ഓഫീസിലേക്ക് പ്രതിഷേധ ജാഥയായി എത്തിയത് . അക്രമത്തില്‍ ബാങ്കിന്റെ റിസപ്ഷന്‍ കൗണ്ടര്‍ പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. തുടര്‍ന്ന് പോലീസ് എത്തി പ്രവര്‍ത്തകരെ കനത്ത ബലപ്രയോഗത്തിലൂടെ പുറത്താക്കി ഇവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് നീക്കി.

ചൊവ്വാഴ്ച നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും മരണ കാരണം ബാങ്കിന്റെ ജപ്തി നടപടി ആയിരുന്നു എന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ സമ്മര്‍ദ്ദമാണ് ഇരുവരെയും മരണത്തിലെത്തിച്ചെന്ന വാര്‍ത്തയെ തുടര്‍ന്ന് ഇവര്‍ ലോണ്‍ എടുത്ത കാനറാബാങ്കിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നായിരുന്നു കെ.സ്.യു പ്രവര്‍ത്തകര്‍ ബാങ്കിനെതിരെ അക്രമാസക്തരായത്. ആക്രമണത്തെ തുടര്‍ന്ന് കാനറാ ബാങ്കിന്റെ മൂന്ന് ബ്രാഞ്ചുകള്‍ അടച്ചിടേണ്ടിയും വന്നു.

ബാങ്കിന്റ ഭാഗത്തുനിന്നും യാതൊരു വിധ സമ്മര്‍ദ്ദങ്ങളും ഉണ്ടായില്ലെന്ന് കാനറാ ബാങ്ക് വ്യക്തമാക്കിയിരുന്നു. അനിവാര്യമായ നിയമ നടപടികള്‍ മാത്രമാണ് ബാങ്ക് സ്വീകരിച്ചു വന്നതെന്നും കാനറാ ബാങ്ക് പ്രതികരിച്ചിരുന്നു. ബാങ്കിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് ആത്മഹത്യയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നത്.

ജീവനൊടുക്കിയ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ , കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ശാന്തയുടെ ഭര്‍ത്താവ് കാശി ഇവര്‍ കാരണമാണ് മരിക്കുന്നതെന്ന ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചു. ലോണ്‍ അടക്കുന്നതില്‍ ഭര്‍ത്താവ് ചന്ദ്രന്‍ കാണിച്ചിട്ടുള്ള നിരുത്തരവാദപമായ ഇടപെടലുകളും കത്തില്‍ സൂചപ്പിച്ചിട്ടുണ്ട്.

വീട്ടമ്മയായ ലേഖ ഭര്‍തൃവീട്ടില്‍ നിന്നും നേരിട്ടിട്ടുള്ള പീഡങ്ങളും ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ഭര്‍ത്താവിന്റെയും ബന്ധുക്കളും ചേര്‍ന്ന് വീട്ടില്‍ മന്ത്രവാദം നടത്തിയെന്നും കത്തില്‍ വിശദമാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് കൂട്ടൂരില്‍ നിന്നുള്ള മന്ത്രവാദിയെയും ഉടന്‍ അറസ്റ്റ് ചെയ്തേക്കും.

ആത്മഹത്യ കുറിപ്പ് ലഭിക്കുന്നതിന് മുന്‍പ് ബാങ്കിന്റെ നടപടിയെ തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്ന വ്യാജ വാര്‍ത്ത പടര്‍ന്നതോടെ കെ.എസ്.യു പ്രവര്‍ത്തകര്‍ ബാങ്കിന്റെ റീജിയണല്‍ ഓഫീസില്‍ തല്ലി തകര്‍ത്ത് വ്യാപക നാശ നഷ്ടം വരുത്തിവെച്ചു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുമെന്ന് കനറാ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട് . ഏതെങ്കിലും ഒരാള്‍ക്കു നേരെയല്ല ബാങ്ക് പരാതി നല്‍കിയിരിക്കുന്നത് അക്രമത്തില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങള്‍ എല്ലാവര്‍ക്കും നേരെയും ബാങ്ക് നടപടിയെടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: