ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശം: നിങ്ങളുടെ അകൗണ്ടുകള്‍ സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തുക

ഡബ്ലിന്‍: കഴിഞ്ഞ രണ്ടാഴ്ച മുതല്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശവും, ഫോണ്‍ കോളുകളും ലഭിക്കുന്നതായി പരാതികള്‍ ഉയരുന്നു. ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഓണ്‍ലൈന്‍ സംവിധാനം തകരാറിലായതിനാല്‍ അയച്ച സന്ദേശത്തില്‍ നിന്നും ഒരു ലിങ്ക് തുറന്നു വ്യക്തി വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം. ബാങ്കില്‍ അകൗണ്ട് ഇല്ലാത്തവര്‍ക്കും ഇത്തരം സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് സ്മിഷിങ് എന്ന പേരില്‍ അറിയപ്പെടുന്ന ഇന്റര്‍നെറ്റ് തട്ടിപ്പാണെന്നു മനസിലായി. ഉപഭോകതാക്കള്‍ക്ക് ഒരു സംശയവും ജനിപ്പിക്കാത്ത രീതിയില്‍ ബാങ്കില്‍ നിന്നും നേരിട്ട് വരുന്ന സന്ദേശമായി കരുതിയവര്‍ ചതിക്കുഴിയില്‍ വീഴുകയും ചെയ്തു.

വ്യക്തി വിവരങ്ങള്‍ സന്ദേശങ്ങള്‍ വഴി ചോദിച്ചറിയാവുന്ന രീതി ബാങ്കുകള്‍ പിന്തുടരാറില്ല. ബാങ്കിന്റെ ഭാഗത്തു നിന്നും ഇത്തരം നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ബാങ്ക് ഓഫ് അയര്‍ലന്‍ഡ് അധികൃതര്‍ വ്യക്തമാക്കി. ഈ സന്ദേശത്തോട് പ്രതീകരിച്ചവര്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട അകൗണ്ടുകള്‍ ഫ്രീസ് ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സന്ദേശത്തില്‍ പറഞ്ഞതനുസരിച്ച് ഏതെങ്കിലും ലിങ്ക് തുറന്നാല്‍ മെയിലിലെയോ, ഫോണിലെയോ മുഴുവന്‍ വിവരങ്ങളും മനസിലാക്കാന്‍ കഴിയുന്ന സോഫ്റ്റ്വെയറുകളും ഉണ്ട്. ഇതുവഴി പണം തട്ടിയെടുക്കാനും കഴിഞ്ഞേക്കും.


സന്ദേശം ലഭിച്ചവര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന് ബാങ്ക് ഓഫ് അയര്‍ലന്‍ഡ് പറയുന്നു. സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന ലിങ്കുകള്‍ തുറക്കാതിരിക്കുക. സന്ദേശം 365security @ boimail .com ലേക്ക് ഫോര്‍വേര്‍ഡ് ചെയ്യുക. സന്ദേശം ഡിലീറ്റ് ചെയ്യുക. 1890 365 365 എന്ന ബാങ്ക് ഹെല്‍പ് ലൈനില്‍ വിളിച്ച് സംശയങ്ങള്‍ ചോദിക്കുക.

 

 

എ എം

Share this news

Leave a Reply

%d bloggers like this: