ബാഗേജ് മോഷണം; മാതൃകയായി ഖത്തര്‍ എയര്‍വേയ്സിന്റെ നഷ്ടപരിഹാരം

ബാഗേജില്‍നിന്നും സാധനങ്ങള്‍ മോഷണംപോയ സംഭവത്തില്‍ യാത്രക്കാരന് ഖത്തര്‍ എയര്‍വേസ് 1.10 ലക്ഷം നഷ്ടപരിഹാരം നല്‍കി. ഫെബ്രുവരി 24-ന് അമേരിക്കയില്‍നിന്നും ദോഹ വഴി കരിപ്പൂരെത്തിയ കോഴിക്കോട് താമസിക്കുന്ന പൊന്നാനി സ്വദേശി ഡോ. അനീസ് അറയ്ക്കലിനാണ് പണം നല്‍കിയത്.

അനീസ് വീട്ടിലെത്തി ബാഗേജ് പരിശോധിച്ചപ്പോഴാണ് രണ്ടുലക്ഷം രൂപ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയത്. ഖത്തര്‍ എയര്‍വേയ്സ് സംഭവം വിശദമായി അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് വിമാനക്കമ്പനിക്കുള്ള ഉത്തരവാദിത്വം കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്.

അമേരിക്കയിലെ സാന്‍ യുവാന്‍ ദ്വീപില്‍നിന്നും ന്യൂയോര്‍ക്ക്-ദോഹ വഴിയാണ് അനീസ് കരിപ്പൂരില്‍ എത്തിയത്. സാന്‍ യുവാന്‍ ദ്വീപില്‍നിന്നും ന്യൂയോര്‍ക്കുവരെ െജറ്റ് ബ്ലൂ വിമാനത്തിലും തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സിലുമായിരുന്നു യാത്ര.

ബാഗേജില്‍നിന്നും വില കൂടിയ അഞ്ചു ബ്രാന്‍ഡഡ് വാച്ചുകള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവയായിരുന്നു മോഷണം പോയത്. നമ്പര്‍ ലോക്ക് ഉള്ള ബാഗേജ് ഉള്‍പ്പെടെ രണ്ട് ബാഗേജുകളും തുറന്ന് പരിശോധിച്ച നിലയിലായിരുന്നു. ഒരു ബാഗേജില്‍ മറ്റൊരാളുടെ വസ്ത്രവും കണ്ടെടുത്തു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ കമ്പനിക്ക് പരാതി നല്‍കിയത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: