ബസ് യാത്രികര്‍ക്ക് സന്തോഷവാര്‍ത്ത

ഡബ്ലിന്‍: ഡബ്ലിന്‍ ബസ് യാത്രക്കാര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വര്‍ത്തയിതാ. ഡബ്ലിന്‍ ബസ് 24 മണിക്കൂറും ഓട്ടം നടത്താന്‍ ഗതാഗത പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തികമാകും. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയാണ് ഇത്തരമൊരു പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.

തുടക്കത്തില്‍ ഗ്രെറ്റര്‍ ഡബ്ലിനില്‍ പ്രധാനപ്പെട്ട 3 റൂട്ടുകളില്‍ ആരംഭിക്കുന്ന പദ്ധതി ഡബ്ലിന്‍ നഗരം മുഴുവന്‍ വ്യാപിപ്പിക്കും. യൂറോപ്പിലെ നമ്പര്‍ 1 സിറ്റി ഗണത്തില്‍പ്പെടുന്ന ഡബ്ലിന്‍ നഗരത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബസ് സര്‍വീസ് വേണമെന്ന ആവശ്യം ഏറെക്കാലമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ചേര്‍ന്ന് ഡബ്ലിന്‍ നഗരത്തിന്റെ തെക്ക്, വടക്ക്, കിഴക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങളിലും രാത്രികാല സേവനം യാഥാര്‍ഥ്യമാക്കും.

അയര്‍ലണ്ടില്‍ രാത്രി ഏറെ വൈകിയുള്ള ബസ് സര്‍വീസുകള്‍ കുറവായത് വിനോദ സഞ്ചാരത്തിനെത്തുന്നവരെയും സ്വദേശീയര്‍ക്കും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുകയാണ്. സിറ്റി കൗണ്‍സിലിന്റെ തീരുമാനത്തിന് ഇതിനോടകം തന്നെ വന്‍ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: