ബസ് ഐറാന്‍ പണിമുടക്കിന് ഒരുങ്ങുന്നു

റെയില്‍വേ സമരം ഒത്തു തീരുന്നതിനു പിന്നാലെ സമര രംഗത്തേക്ക് ചുവട് വെച്ച് ബസ് ഐറാന്‍ ജീവനക്കാര്‍. ജീവനക്കാരുടെ ഡ്യൂട്ടി സമയത്തില്‍ NTA ചില മാറ്റങ്ങള്‍ വരുത്തിയത് ബസ് ജീവനക്കാരെ പ്രകോപിതരാക്കി. ജോലി സമയം കൂടുന്നതിനനുസരിച്ച് ശമ്പള വര്‍ധനവും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഒരു ഷിഫ്റ്റില്‍ തുടര്‍ച്ചയായി 13 മണിക്കൂറോളം ജോലി ചെയ്യേണ്ടി വരുന്നത് ലേബര്‍ നിയമത്തിന് എതിരാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ബസ് ഐറാന്റെ ചില റൂട്ടുകള്‍ പ്രൈവറ്റ് ബസുകള്‍ക്ക് മാറ്റി നല്‍കിയ NTA നടപടിയും ബസ് ഐറാന്‍ ജീവനക്കാരെ ചൊടിപ്പിച്ചു. ഒക്ടോബര്‍ 30 മുതല്‍ ജോലിയില്‍ വന്നിട്ടുള്ള ഓവര്‍ ടൈം അംഗീകരിക്കാനാവില്ലെന്ന് ഇവര്‍ പറയുന്നു. ബസ് ഐറാനില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനം ജോലി ഭാരമാണ് കൂടിയെന്ന് യൂണിയന്‍ വിലയിരുത്തുന്നു. നിലവില്‍ ഈജോലിഭാരം കുറയ്ക്കുകയോ അല്ലെങ്കില്‍ വേതനം വര്‍ധിപ്പിക്കുകയോ വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

ബസ് മാനേജ്മെന്റിന്റെ നിലപാടില്‍ മാറ്റമില്ലെങ്കില്‍ മിന്നല്‍ പണിമുടക്കുകള്‍ നടത്താനും ബസ് ഐറാന്‍ ജീവനക്കാര്‍ തയ്യാറായേക്കും. ക്രിസ്മസ് കാലം അടുത്തുവരുന്നതോടെ ബസ് സര്‍വീസുകള്‍ക്ക് മുടക്കം സംഭവിക്കുന്നത് ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് ദുരിതമാകും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: