ബസ് ഏറാന്‍ സമരം ഒത്തുതീര്‍പ്പില്‍: ക്രിസ്മസ് സീസണിലെ യാത്രാദുരിതം ഒഴിവായി

ഡബ്ലിന്‍: ബസ് ഏറാനും യൂണിയനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പില്‍ ഇതോടെ ക്രിസ്മസ് കാലത്ത് ആരംഭിക്കാനിരുന്ന ബസ് ഏറാന്‍ സമരം പിന്‍വലിക്കപെട്ടു. ചില ബസ് റൂട്ടുകള്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സിന് അനുവദിച്ച ബസ് ഏറാന്റെ പ്രവര്‍ത്തി ജീവനക്കാര്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. ജീവക്കാരുടെ ജോലി ഭാരം കൂട്ടിയതും, ബസ് റൂട്ടുകളില്‍ 13 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യണമെന്ന നിബന്ധനയും പിന്‍വലിക്കപെട്ടു. ലേബര്‍ കമ്മീഷന്റെ സാന്നിധ്യത്തിലാണ് പ്രശ്‌നം ഒത്തുതീര്‍പ്പിലായത്.

ഒരു വര്‍ഷം 9.4 മില്യണ്‍ യൂറോയോളം നഷ്ടത്തില്‍ ഓടുന്ന ബസ് ഏറാന്‍ ചില റൂട്ടുകള്‍ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. ബസ് റൂട്ട്, ജോലി സമയം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതിനാലാണ് ഉടന്‍ നടക്കാനിരുന്ന ഇന്‍ഡസ്ട്രിയല്‍ ആക്ഷനില്‍ നിന്നും യൂണിയന്‍ പിന്മാറിയത്. ജോലിക്കാരുടെ കുടിശിക സംബന്ധിച്ച പ്രശ്‌നങ്ങളിലും വരാനിരിക്കുന്ന ചര്‍ച്ചകള്‍ അനുകൂലമായില്ലെങ്കില്‍ സമരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് എന്‍.ബി.ആര്‍.യു വ്യക്തമാക്കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: