ബസ് എറാനില്‍ വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്നത് ദുരിതം മാത്രം

ഡബ്ലിന്‍: സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയതോടെ ബസ് എറാനില്‍ വീല്‍ചെയര്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ലെന്ന് പരാതി. നിലവില്‍ വീല്‍ ചെയര്‍ സൗഹൃദമായ ബസ് ഏറാന്‍ ചില സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയതോടെ വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍ അസൗകര്യം നേരിടുകയാണ്. ബസ് എറാനില്‍ 680- ഓളം കോച്ചുകളില്‍ വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗകര്യമേര്‍പ്പെടുത്തിയിരുന്നു.

ചില റൂട്ടുകളില്‍ യാത്ര നിര്‍ത്തലാക്കിയതോടെ പരസഹായമില്ലാതെ പോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ലോങ്ഫോഡില്‍ നിന്നുള്ള വീല്‍ചെയര്‍ യൂസര്‍ ആയ ജെയിംസ് കൗലി പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ബസ് ഏറാന്‍ന്റെ നടപടി ദുരിതം മാത്രമാണ് സമ്മാനിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരെ കൂടി കണക്കിലെടുത്ത് പൊതു ഗതാഗതം വളരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: