ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടേയും പരി. യൂയാക്കീം മോര്‍ കൂറിലോസ് ബാവായുടേയും സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍

ഡബ്ലിന്‍. മലേക്കുരിശില്‍ കബറടങ്ങിയിരിക്കുന്ന, കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന, പുണ്യശ്ലോകനായ ആബൂന്‍ മോര്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ തിരുമേനിയുടേയും, മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന, പരി. അന്ത്യോഖ്യ സിംഹാസന പ്രതിനിധിയായിരുന്ന, പരി. യൂയാക്കീം മോര്‍ കൂറിലോസ് ബാവായുടേയും സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓഗസ്റ്റ് മാസം മുപ്പതാം തീയതി ഞായറാഴ്ച്ച സമുചിതമായി ആചരിക്കുന്നു.

ഞായറാഴ്ച്ച രാവിലെ 10 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് വി. കുര്‍ബ്ബാനയും, പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കുന്നതാണ്. പിതാക്കന്മാരുടെ മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ അഭയം പ്രാപിച്ച അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: