ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമ്മിസ് കതോലിക്കാ ബാവായുടെ അയര്‍ലണ്ട് സന്ദര്‍ശനം നാളെ

ഡബ്ലിന്‍: മലങ്കര കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും, കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമ്മിസ് കതോലിക്കാ ബാവാ അയര്‍ല ണ്ട് സന്ദര്‍ശനത്തിനെത്തുന്നു. ജൂണ്‍ 28 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 ന് ക്ലോണ്‍ഡാല്‍ക്കിനിലെ റൗളയിലുള്ള ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ദേവാലയത്തിലേക്ക് അഭിവന്ദ്യ പിതാവിനെ സ്വീകരിച്ചാനയിക്കും .

2.30ന് അഭിവന്ദ്യ കതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനയും തുടര്‍ന്ന് അനുമോദന സമ്മേളനവും നടക്കും . കര്‍ദ്ദിനാള്‍ സ്ഥാനലബ്ധിക്കു ശേഷം ആദ്യമായി അയര്‍ലണ്ടില്‍ അജപാലന സന്ദര്‍ശനത്തിനെത്തുന്ന അഭിവന്ദ്യ പിതാവിനെ അനുമോദിക്കുന്ന ചടങ്ങില്‍ അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള വൈദീക പ്രമുഖരും വിശ്വാസികളും എത്തിച്ചേരും

വാഹന പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത് ദേവാലയത്തോട് ചേര്‍ന്ന സെന്റ് മേരീസ് സീനിയര്‍ നാഷണല്‍ സ്‌കൂള്‍ പാര്‍ക്കിംഗ് ഏരിയായില്‍ ആയിരിക്കും

Share this news

Leave a Reply

%d bloggers like this: