ബള്‍ഗേറിയന്‍ മെഡിസിന്‍ ഈ വര്‍ഷത്തെ അഡ്മിഷന്‍ അവസാന ഘട്ടത്തിലേക്ക്: ഈ വര്‍ഷം ആദ്യമായി പ്രവേശനപരീക്ഷ ഡബ്ലിനിലും

ഡബ്ലിന്‍: വിസ്റ്റാമെഡ് ലണ്ടന്‍ ബള്‍ഗേറിയയിലെ പ്രമുഖ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് നടത്തി വരുന്ന അഡ്മിഷന്‍ ഏതാനും ആഴ്ചകള്‍ക്കകം അവസാനിക്കുകയാണ്.സെപ്തംബര്‍ മാസമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.

ബള്‍ഗേറിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഒന്നാമത് നില്‍ക്കുന്നതും മലയാളികളുടെ സജീവ സാന്നിധ്യത്താല്‍ പ്രത്യേകം ശ്രദ്ധയാര്‍ജിച്ചതുമായ വര്‍ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കാണ് പതിവു പോലെ ഈ വര്‍ഷവും വന്‍ തിരക്ക്.അതുകൊണ്ടു തന്നെ അഡ്മിഷന്‍ ആദ്യം അവസാനിക്കുക വര്‍ണാ യൂണിവേഴ്‌സിറ്റി തന്നെയാകും എന്ന് വിസ്റ്റാമെഡ് ഡയറക്ടര്‍ ഡോ.ജോഷി ജോസ് അറിയിച്ചു.

ഈ യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശനപരീക്ഷയാണ് ആഗസ്റ്റ് മാസം ഡബ്ലിനില്‍ നടത്തുക.ബള്‍ഗേറിയയിലെ മറ്റ് യൂണിവേഴ്‌സിറ്റികളിലേക്കുള്ള അഡ്മിഷനും പുരോഗമിച്ചു വരികയാണെന്ന് ഡയറക്ടര്‍ പറഞ്ഞു.

തികച്ചും സമ്പൂര്‍ണമായ മലയാളി സ്ഥാപനമാണ് വിസ്റ്റാമെഡ്.അഡ്മിഷന്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതു മുതല്‍ താമസസൗകര്യം തൊട്ടുള്ള എല്ലാ സര്‍വീസുകളും മലയാളികള്‍ നേരിട്ടാണ് നടത്തുന്നത്.കുട്ടികളുടെയും മാതാപിതാക്കളുടേയും 100% സംതൃപ്തിയാണ് വിസ്റ്റാമെഡിന്റെ ഈ രംഗത്തുള്ള വന്‍ കുതിപ്പിന്റെ കാരണം.

ഈ വര്‍ഷം മുതല്‍ വര്‍ണയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ ഉള്ളതിനാല്‍ ഡബ്ലിനില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ വെയിറ്റിംഗ് സമയത്തില്‍ ലണ്ടന്‍ വഴി വര്‍ണയില്‍ എത്താന്‍ കഴിയും എന്നത് വര്‍ണാ യൂണിവേഴ്‌സിറ്റി തിരഞ്ഞെടുക്കുന്നവര്‍ക്ക് വലിയ അനുഗ്രഹമാകും. ഒരുപക്ഷേ ഇന്ത്യക്ക് പുറത്ത് ലോകത്ത് ഏറ്റവും അധികം മലയാളികള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി ക്യാമ്പസ് ബള്‍ഗേറിയയിലെ വര്‍ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയാകും.

മറ്റു യൂണിവേഴ്‌സിറ്റികളെ അപേക്ഷിച്ച് അനുയോജ്യവും യൂണിവേഴ്‌സിറ്റിക്ക് ഏറ്റവും അടുത്ത് എല്ലാവര്‍ക്കും താമസ സൗകര്യവും ലഭിക്കുക എന്നത് ഈയൂണിവേഴ്‌സിറ്റിയ്ക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്.കൂടാതെ സുരക്ഷിതവും മനോഹരവുമായ ഒരു ടൂറിസ്റ്റ് നഗരത്തില്‍ താമസിച്ച് പഠിക്കുക എന്നത് സ്വപ്നതുല്യവും.

മറ്റു യൂണിവേഴ്‌സിറ്റികളായ സോഫിയയിലേയ്ക്കും, ‘plovdiu’ലേക്കും ഇപ്പോള്‍ അപേക്ഷിക്കാമെന്ന് ഡയറക്ടര്‍ ഡോ. ജോഷി പത്രക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.vistamed.co.uk/ സന്ദര്‍ശിക്കുക.

ഡോ.ജോഷി ജോസ്: ടെലി:00447737240192(വാട്‌സ് ആപ്).
ബേബി പേരേപ്പാടന്‍: 0872930719(അയര്‍ലണ്ട്)

Share this news

Leave a Reply

%d bloggers like this: