ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഓഗസ്റ്റില്‍ ഡബ്ലിനില്‍

ഡബ്ലിന്‍ :വിസ്റ്റാമെഡ് ലണ്ടന്‍ ഈ വര്‍ഷം മുതല്‍ ബള്‍ഗേറിയന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷകള്‍ അയര്‍ലണ്ടിലും നടത്തുന്നു.കഴിഞ്ഞ വര്‍ഷം ഇവിടുത്തെ കുട്ടികള്‍ ലണ്ടനിലെത്തിയായിരുന്നു പരീക്ഷ എഴുതിയത്.

ബള്‍ഗേറിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഒന്നാമത്തേതും അത്യാധുനിക സൗകര്യങ്ങള്‍ കൊണ്ടും മെച്ചപ്പെട്ട കാലാവസ്ഥയും താമസസൗകര്യങ്ങളാലും പ്രശസ്തമായ വര്‍ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയാണ് ഓഗസ്റ്റില്‍ നടത്തുന്നത്.പരീക്ഷയ്ക്കുവേണ്ട സ്റ്റഡീ മെറ്റീരിയല്‍സ് തയ്യാറായിക്കഴിഞ്ഞതായി വിസ്റ്റാമെഡ് പ്രതിനിധികള്‍ അറിയിച്ചു.ഒരാഴ്ചത്തെ തയ്യാറെടുപ്പിലൂടെ മുഴുവന്‍ മാര്‍ക്കും വാങ്ങാവുന്ന തരത്തിലാണ് സ്റ്റഡി മെറ്റീരിയല്‍സ് വിസ്റ്റ മോഡ് തയ്യാറാക്കിയിരിക്കുന്നത്.50 ശതമാനം മാര്‍ക്ക് മതിയാകും പരീക്ഷ വിജയിക്കാന്‍.

ഇതിനകം മലയാളി കുട്ടികളുടെ സജീവ സാന്നിധ്യവും പ്രിയങ്കരവുമായ വര്‍ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്ക് ഈ വര്‍ഷം വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നു വിസ്റ്റ മെഡ് ഡയറക്ടര്‍ ഡോ.ജോഷി ജോസ് പറഞ്ഞു.ഈ വര്‍ഷം മുതല്‍ അയര്‍ലണ്ടില്‍ നിന്നും ബള്‍ഗേറിയയിലെ വര്‍ണയിലേക്ക് കൂടുതല്‍ യാത്ര സൗകര്യം ഉണ്ട്.ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയയില്‍ നിന്നും ചെറിയ നിരക്കിലും കുറഞ്ഞ വെയിറ്റിങ് സമയത്തോടെയും കൂടുതല്‍ ഫ്‌ളൈറ്റുകള്‍ (രാവിലെയും വൈകിട്ടും) ഉണ്ട്.കൂടാതെ ലണ്ടന്‍ ലൂട്ടന്‍ എയര്‍പോര്‍ടില്‍ നിന്നും ഈ വര്‍ഷം സമ്മര്‍ മുതല്‍ ആരംഭിക്കുന്ന വൈകുന്നേര ഫ്‌ളൈറ്റില്‍ (രാവിലെയും വൈകിട്ടും)അയര്‍ലണ്ടില്‍ നിന്നും വരുന്നവര്‍ക്ക് രണ്ട് മണിക്കൂറില്‍ താഴെ വെയ്റ്റ് ചെയ്താല്‍ വര്‍ണയ്ക്ക് നേരിട്ട് പോകാന്‍ സാധിക്കും.

ബള്‍ഗേറിയയിലെ മറ്റേത് യൂണിവേഴ്‌സിറ്റികളെക്കാളും വളരെ അടുത്ത സ്ഥലത്ത് താമസസൗകര്യം എല്ലാവര്‍ക്കും ലഭിക്കുകയെന്നത് വര്‍ണ യൂണിവേഴ്‌സിറ്റിക്ക് മാത്രം സ്വന്തം.കൂടാതെ സുരക്ഷിതവും മനോഹരവുമായ ടൂറിസ്റ്റ് നഗരത്തില്‍ താമസിച്ച് പഠിക്കുക എന്നത് സ്വപ്നതുല്യവും. ലോകത്തിലെ മെഡിക്കല്‍ രംഗത്ത് അതികായന്മാരായ ജര്‍മനി,അവിടുത്തെ വിദ്യാര്‍ഥികള്‍ ജര്‍മനി കഴിഞ്ഞാല്‍ ഏറ്റവും അധികം ആശ്രയിക്കുന്നത് വര്‍ണാ യൂണിവേഴ്‌സിറ്റിയെയാണ്.70ശതമാനം കുട്ടികളും ജര്‍മനിയില്‍ നിന്നും വന്നവരാണ്.അവര്‍ കഴിഞ്ഞാല്‍ മലയാളി കുട്ടികളാണ് ഈ കാമ്പസ് കൈയടക്കിവെച്ചിരിക്കുന്നത്.ഇന്ത്യാ ഫെസ്റ്റ്,ചര്‍ച്ച് പ്രോഗ്രാമുകള്‍,ഫുട്‌ബോള്‍,ക്രിക്കറ്റ്,മറ്റ് ആഘോഷങ്ങള്‍ തുടങ്ങിയവ ഇവര്‍ക്കിടയില്‍ സജീവമാണ്.കുട്ടികളുടെയും മാതാപിതാക്കളുടെയും 100ശതമാനം സംതൃപ്തിയാണ് വര്‍ണാ യൂണിവേഴ്‌സിറ്റിയിലേക്കുള്ള തിരക്കിന് കാരണം.

സെപ്തംബര്‍ ബാച്ചിലേക്കുള്ള പ്രവേശനം നടന്നുവരികയാണെന്നും താല്‍പര്യമുള്ള കുട്ടികള്‍ ഉടന്‍തന്നെ വിസ്റ്റാ മെഡ് വെബ് സൈറ്റ് വഴി ഓണ്‍ലൈന്‍ ആ്പളിക്കേഷന്‍ വഴി അപേക്ഷിക്കണമെന്ന് വിസ്റ്റാ മെഡ് ഡയറക്ടര്‍ ഡോ. ജോഷി ജോസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഡോ.ജോഷി ജോസ്00447737240192(വാട്‌സാപ്)
ബേബി പേരേപ്പാടന്‍ 0872930719 (അയര്‍ലണ്ട്)
www.vistamed.co.uk

Share this news

Leave a Reply

%d bloggers like this: