ബന്ധങ്ങള്‍ തകര്‍ക്കുന്ന വിരസമായ കിടപ്പറകള്‍

വിവാഹമോചനം വര്‍ധിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. വിദ്യാഭ്യാസപരവും സാമ്പത്തികവുമായി മുന്നിട്ടു നില്‍ക്കുന്ന കുടുംബങ്ങളില്‍ പോലും ഇത് പതിവാണ്. മനപ്പൊരുത്തമില്ലാതെ ജീവിക്കുന്ന ദമ്പതികളുടെ എണ്ണം വര്‍ധിക്കുകയാണ്. വിവാഹത്തിന്റെ ആദ്യനാളുകളിലെ സമ്പോഷവും സമാധാനവും ഇടയ്‌ക്കെപ്പോഴോ കൈമോശം വരുന്നു. എന്താണിതിനു കാരണം. കാരണം ഒന്നല്ല. പലതാണ്. ലൈംഗികതയ്ക്ക് വിവാഹ ജീവിതത്തില്‍ വളരെ പ്രാധാന്യമുണ്ട്.

വിരസമായ ലൈംഗികത പലപ്പോഴും ബന്ധങ്ങള്‍ക്കു വിള്ളല്‍ വീഴ്ത്താന്‍ കാരണമാകുന്നു. സന്തോഷവും ആത്മവിശ്വാസവും ദമ്പതികളിലെ പരസ്പര സ്‌നേഹവും വര്‍ധിപ്പിക്കുന്നതില്‍ ലൈംഗികതയ്ക്ക് വളരെയേറെ സ്ഥാനമുണ്ട്. എന്നാല്‍ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലപ്പോഴും നല്ല ലൈംഗിക ബന്ധം സാധ്യമാകാറില്ലെന്നതാണു സത്യം. കിടപ്പറകള്‍ക്കും ഇതില്‍ വളരെയധികം പങ്കുണ്ട്. വിരസമാകുന്ന കിടപ്പറകള്‍ ലൈംഗികാനുഭൂതിയുടെ തീവ്രത കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അടുക്കും ചിട്ടയും വൃത്തിയുമില്ലാത്ത കിടപ്പറകളിലേക്കു കടന്നു വരുന്ന ദമ്പതികളില്‍ ഒരുതരം മടുപ്പാണ് അനുഭവപ്പെടുക. ഇത് ലൈംഗിക ബന്ധത്തിലേക്കും വ്യാപിക്കും. വൃത്തിയുള്ളതും മനോഹരവുമായ കിടപ്പറയൊരുക്കുക എന്നത് വളരെ പ്രധാനമാണ്. ഇളം കളറുകളും നേര്‍ത്ത സംഗീതവുമൊക്കെ മനസിന് കുളിര്‍മ്മ പകരും. കിടപ്പറയില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും ലൈംഗികതയില്‍ പ്രത്യേക സ്ഥാനമുണ്ട്. പങ്കാളിയെ ആകര്‍ഷിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ വസ്ത്രങ്ങളാണ് ഉപയോഗിക്കേണ്ടത്. സുഗന്ധം പരക്കുന്ന കിടപ്പറയായിരിക്കണം വേണ്ടത്.

കിടപ്പറയില്‍ ലൈംഗികത വെറും ചടങ്ങായി മാറാതെയിരിക്കാനും ശ്രദ്ധിക്കണം. പങ്കാളികള്‍ പരസ്പരം സംസാരിക്കുകയും ഇഷ്ടങ്ങള്‍ പങ്കുവെക്കുകയും വേണം. പങ്കാളികള്‍ പരസ്പരം കണ്ണുകളില്‍ നോക്കിയാല്‍ ജീവിതത്തിന്റെ നഷ്ടപ്പെട്ട ഉന്മേഷവും ഉത്സാഹവും തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. ഇതിനായി പങ്കാളികള്‍ തമ്മില്‍ തുടര്‍ച്ചയായി തീഷ്ണതയോടെ കണ്ണുകളില്‍ നോക്കുകയാണു വേണ്ടത്. പരസ്പരം കണ്ണില്‍ നോക്കുമ്പോള്‍ മാനസികമായ ഐക്യം വര്‍ധിപ്പിക്കുന്നു. ഇതു നിങ്ങളിലെ തീവ്രവികാരങ്ങളെ ആളിക്കത്തിക്കാന്‍ സഹായിക്കും. മാത്രമല്ല ഇതു ദമ്പതികടള്‍ക്കിടയില്‍ പ്രണയം വളര്‍ത്താനും സഹായിക്കുമെന്ന് ജാപ്പനീസ് ഗവേഷകര്‍ പറയുന്നു. കിടപ്പറയില്‍ പുതുമകള്‍ പരീക്ഷിക്കാനാഗ്രഹിക്കുന്നവര്‍ക്കും ഈ രീതി മികച്ച ഫലം നല്‍കുമെന്നു ഇവര്‍ പറയുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: