ബംഗ്ലാദേശില്‍ വൈദികനെ അക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമം

 

ധാക്ക: ബംഗ്ലാദേശില്‍ ക്രിസ്ത്യന്‍ പുരോഹിതനെ വധിക്കാന്‍ ശ്രമം. ഐഎസ് ഭീകരവാദികളാണെന്നു സ്വയം പരിചയപ്പെടുത്തിയ മൂന്നു പേര്‍ ചേര്‍ന്നാണ് 52-കാരനായ ലൂക്ക് സര്‍ക്കര്‍ എന്ന വൈദികനെ വധിക്കാന്‍ ശ്രമിച്ചത്. 25 വയസിനും 30 വയസിനുമിടയില്‍ പ്രായം തോനിക്കുന്നവരാണു തന്നെ ആക്രമിച്ചതെന്നു വൈദികന്‍ പോലീസിനു മൊഴി നല്‍കി.

വൈദികനെ കഴുത്തറുത്തു കൊലപ്പെടുത്താനാണ് അക്രമികള്‍ ശ്രമിച്ചത്. എന്നാല്‍, ബഹളം കേട്ട് അടുത്തുള്ളവര്‍ ഓടിയെത്തിയതിനാല്‍ അക്രമികള്‍ വന്ന ബൈക്ക് ഉപേക്ഷിച്ച ശേഷം ഓടിപോകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് നമ്പര്‍ വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഒരു ഹോമിയോ ഡോക്ടര്‍ കൂടിയാണ് ആക്രമണത്തിനിരയായ ലൂക്ക് സര്‍ക്കര്‍. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: