ബംഗ്ലാദേശില്‍ വീണ്ടും ബ്ലോഗറെ വധിച്ചു

ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും ബ്ലോഗര്‍ വധം. നിലോയ് നീല്‍ ചൗധരിയെന്ന നാല്‍പ്പതുകാരനാണ് ഇത്തവണ കൊല്ലപ്പെട്ടത്. ധാക്കയിലെ ഗൊരാനിലുള്ള നിലോയിയുടെ ഫഌറ്റിലേക്ക് അതിക്രമിച്ചു കടന്ന അഞ്ചംഗ അജ്ഞാതസംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ഈ വര്‍ഷംതന്നെ ഇത് നാലാമത്തെ ബ്ലോഗറാണ് ബംഗ്ലാദേശില്‍ കൊല്ലപ്പെടുന്നത്. 1971ലെ യുദ്ധക്കുറ്റത്തില്‍ പങ്കുള്ളവരെ വധശിക്ഷയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്ന ജനജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തകനാണ് നിലോയ്.

മതമൗലികവാദത്തിനെതിരെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും നീല്‍ എഴുതിയ ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീല്‍ ഹിന്ദു വംശജനാണ്.  കൊല്ലപ്പെട്ട ബ്ലോഗര്‍ അഭിജിത്ത് റോയിയുടെ ഘാതകകരെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിക്ഷേധം നടക്കുന്നതിനിടെയാണ് കൊലപാതകം

Share this news

Leave a Reply

%d bloggers like this: