ബംഗ്ലാദേശില്‍ പുസ്തകങ്ങള്‍ കത്തിച്ച് പ്രസാധകരുടെ പ്രതിഷേധം

ധാക്ക: ബംഗ്ലാദേശിലെ സ്വതന്ത്ര എഴുത്തുകാര്‍ക്കു നേരെയുളള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് പ്രസാധകര്‍ ബുക്കുകള്‍ കത്തിച്ച് പ്രതിഷേധിച്ചു. സ്വതന്ത്ര എഴുത്തുകാരെ കൊലപ്പെടുത്തുന്നതുവരെ കാര്യങ്ങള്‍ എത്തിയിട്ടും യാതൊരു നടപടിയും എടുക്കാത്ത ഗവണ്‍മെന്റിന്റെ നടപടികള്‍ക്കെതിരെയാണ് പുസ്തക പ്രസാധകരും വില്‍പനക്കാരും കടുത്ത രീതിയില്‍ പ്രതികരിച്ചത്.

എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും നേരെ നടക്കുന്ന ആക്രമണം ഒറ്റപ്പെട്ടതല്ലെന്നും ആദ്യം ബ്ലോഗെഴുത്തുകാര്‍ക്ക് നേരെയായിരുന്നു ആക്രമണമെങ്കില്‍ പിന്നീട് അത് പ്രസാധകരെ കൂടി ലക്ഷ്യം വച്ചുളളതായി മാറുകയായിരുന്നുവെന്നും പ്രസാധകരുടെ സംഘടനാതലവന്‍ കൂടിയായ മുസ്തഫ സലീം പറഞ്ഞു. എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും ബ്ലോഗെഴുത്തകാര്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുന്നതുവരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.
-എജെ-

Share this news

Leave a Reply

%d bloggers like this: