ബംഗാളിനെ ലക്ഷ്യമിട്ട് ബംഗാള്‍ ടൈഗറിനെ തന്നെ കളത്തിലിറക്കാന്‍ ബി ജെ പി നീക്കം

ന്യൂഡല്‍ഹി: ബി സി സി ഐ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപെട്ട ഗാംഗുലിയെ ബി ജെ പി യിലേക്ക് സ്വാഗതം ചെയ്ത് അമിത് ഷാ. ബി ജെ പി യുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ബംഗാളിനെ പിടിക്കാന്‍ ഗാംഗുലിയെ തന്നെ ഇറക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. അതേസമയം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തെത്താന്‍ ബി ജെ പി യുടെ പൂര്‍ണ പിന്തുണ ഗാംഗുലിക്ക് ലഭിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തെ ബിജെപിയില്‍ ചേര്‍ക്കുന്നതിന്റെ ഭാഗമായി കിട്ടിയതല്ലെന്നും അമിത് ഷാ പറഞ്ഞു. ഗാംഗുലിയെ 2016ല്‍ ബിജെപി പാര്‍ട്ടിയില്‍ ചേരാനായി സമീപിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയൊരു മുന്നേറ്റമായിരുന്നു അന്ന് അമിത് ഷാ ലക്ഷ്യമിട്ടിരുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തറപറ്റിക്കുമെന്ന് മമത ബാനെര്‍ജിയ്ക്ക് ബി ജെ പി മുന്നറിയിപ്പും നല്‍കിയിരുന്നു. തൃണമൂലില്‍ നിന്നും പലരും ബി ജെ പി യിലേക് കൂടുമാറ്റം നടത്തുകയും ചെയ്തിരുന്നു. സെലിബ്രിറ്റി പശ്ചാത്തലമുള്ള ഗാംഗുലി പാര്‍ട്ടിയിലെത്തിയാല്‍ അത് വലിയ മുന്നേറ്റം ബി ജെ പി യ്ക്ക് ഉണ്ടാക്കിക്കൊടുക്കും എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. തത്ക്കാലം രാഷ്ട്രീയ പ്രവേശനം ഗാംഗുലി താത്പര്യപെട്ടിലെങ്കിലും, അദ്ദേഹത്തില്‍ ഒരു സമ്മര്‍ദ്ദം ചെലുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിക്ക് ബംഗാളില്‍ പ്രമുഖ മുഖങ്ങളില്ല എന്നതാണ് ഇതിനൊരു കാരണമായി പറയുന്നത്.

ദിലീപ് ഘോഷ്, മുകുള്‍ റോയ് എന്നിവരാണ് പ്രമുഖര്‍. പക്ഷേ ഇവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കാന്‍ ബിജെപിക്ക് സാധിക്കില്ല. എന്‍ആര്‍സി വിഷയത്തില്‍ ദിലീപ് ഘോഷിനുള്ള പ്രശ്നങ്ങളാണ് ഇതിന് കാരണം. മുകുള്‍ റോയി ദേശീയ നേതൃത്വവുമായി തല്‍ക്കാലം ഇടഞ്ഞിരിക്കുകയാണ്. 18 സീറ്റെന്ന ലോക്സഭാ നേട്ടം ഒരിക്കലും ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് ഗാംഗുലിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനാണ് ഷാ ലക്ഷ്യമിടുന്നത്.

കൊല്‍ക്കത്തയിലെ വലിയ സ്വാധീനമാണ് ദാദയ്ക്കുള്ളത്. സംസ്ഥാനം മുഴുവന്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ പരന്ന് കിടക്കുകയാണ്. അടുത്തൊന്നും ഗാംഗുലിയെ വെല്ലുവിളിക്കുന്ന നേതാവ് ബംഗാളില്‍ നിന്ന് ഉണ്ടാവില്ല. അത്രയധികം സ്വാധീനം ഗാംഗുലിക്കുണ്ട്. ഇവയില്‍ ഭൂരിഭാഗവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോട്ടകളാണ്. ഒറ്റയ്ക്ക് തിരഞ്ഞെടുപ്പ് വിജയിപ്പിക്കാന്‍ ഗാംഗുലിക്ക് അതിനാല്‍ സാധിക്കും. അതേസമയം ത്രിണമൂലിനെ പിണക്കാനും ഗാംഗുലി തയ്യാറല്ല. മമതയുമായി അദ്ദേഹത്തിന് നല്ല അടുപ്പമുള്ളത് കൊണ്ട് കാര്യങ്ങള്‍ ബിജെപിക്ക് അത്ര എളുപ്പമാകില്ല.

Share this news

Leave a Reply

%d bloggers like this: