ഫ്ളോറന്‍സ് ചുഴലിക്കാറ്റ് യുഎസില്‍ ആഞ്ഞടിക്കുന്നു; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 13

യുഎസിന്റെ തെക്ക് കിഴക്കന്‍ തീരത്ത് ഫ്ളോറന്‍സ് ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നു. അതിശക്തമായ കാറ്റിനൊപ്പം കനത്ത മഴയും തുടരുകയാണ്. 13 പേര്‍ ഇതുവരെ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ ഒരു ചെറിയ കുട്ടിയും ഉള്‍പ്പെടുന്നു. നോര്‍ത്ത് കരോലിനയിലാണ് ചുഴലിക്കാറ്റ് വലിയ നാശം വിതക്കുന്നത്. സൗത്ത് കരോലിനയിലും വലിയ നാശമുണ്ടായിട്ടുണ്ട്.

പല മേഖലകളും വെള്ളത്തിലായി. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. വീടിന് മുകളില്‍ മരം വീണും ആളുകള്‍ മരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ഗതാഗതം പലയിടങ്ങളിലും വഴി തിരിച്ചുവിട്ടിരിക്കുന്നു. നോര്‍ത്ത് കരോലിനയില്‍ 7,60,000ത്തോളം സൗത്ത് കരോലിനയില്‍ 3.6 ലക്ഷത്തോളവും ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം നഷ്ടമായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് യുഎസിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് നാഷണല്‍ ഹറികേന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ 50 മൈല്‍ വേഗതയിലാണ് കാറ്റിന്റെ ഗതി.

ഇതിനിടിയല്‍ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഒരു വീഡിയോ സാമൂഹികമാധ്യങ്ങളില്‍ വൈറലായി. ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് അടിക്കുമ്പോള്‍ ഗോള്‍ഡസ്ബോറോയിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പാടിയ പാട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ശുഭ പ്രതീക്ഷ കൈവിടാതിരിക്കാന്‍ അവിടുത്തെ കുട്ടികള്‍ റയാന്‍ സ്റ്റീവിന്സന്റെ ‘ഐ ഓഫ് ദി സ്റ്റോം’ എന്ന ഗാനമാണ് ആലപിച്ചത്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: