ഫ്രിഡയ്ക്ക് അഭിനന്ദന പ്രവാഹം; മെക്സിക്കോയിലെ ദുരന്തഭൂമിയില്‍ രക്ഷപ്പെടുത്തിയത് 52 പേരെ

 

മെക്സിക്കോയിലെ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവരില്‍ പ്രധാനിയായ ഫ്രിഡയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. മെക്സിക്കോയില്‍ ഇതിനു മുന്‍പുണ്ടായ ഭൂചലത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് പന്ത്രണ്ടോളം പേരെ രക്ഷിച്ച് താരമായിരിക്കുന്ന ഫ്രിഡ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണ്. വെറും ലാബ്രഡോറല്ല, മെക്സിക്കന്‍ നാവികസേനയുടം ശ്വാനസേനയിലെ അംഗമാണ് ഫ്രിഡ.

മെക്സിക്കോയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ഊര്‍ജ്ജസ്വലയായി പ്രവര്‍ത്തിക്കുന്ന ഫ്രിഡ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ അതീവ സാമര്‍ത്ഥ്യമാണ് കാണിക്കുന്നത്. ഫ്രിഡയുടെ ജോലിയിലെ ആത്മാര്‍ത്ഥതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്. മെക്സിക്കന്‍ പ്രസിഡന്റ് എന്റിക് പെനാ നീറ്റോ ഫ്രിഡയുടെ സേവനങ്ങളെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ദേശീയ അന്തര്‍ ദേശീയ രക്ഷാദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഫ്രിഡ പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട അമ്പത്തി രണ്ടോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചു.

ആറു വയസ്സുകാരിയായ ഫ്രിഡ മധ്യ അമേരിക്കയിലെയും വടക്കന്‍ അമേരിക്കയിലെയും വിവിധ സ്ഥലങ്ങളില്‍ നടന്ന ദുരന്തങ്ങളില്‍ നിന്ന് നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്. രണ്ടാം വയസ്സു മുതല്‍ പരിശീലനം ലഭിക്കുന്ന ഫ്രിഡ കാണാതാകുന്നവരെ കണ്ടെത്തുന്നതിലാണ് വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളത്. പൊടിയില്‍ നിന്നും പുകയില്‍ നിന്നുമൊക്കെ രകഷ നേടാന്‍ പ്രത്യേകം നിര്‍മ്മിച്ച കണ്ണട ധരിച്ചാണ് ഫ്രിഡയുടെ രക്ഷാപ്രവര്‍ത്തനം. കടുപ്പമുള്ള സ്ഥലങ്ങളിലൂടെ സഞ്ചരിക്കാനും നിലം കുഴിക്കാനും സഹായിക്കുന്ന പ്രത്യേകതരം ഷൂസും ധരിച്ചിട്ടുണ്ട്. മെക്സിക്കോയിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് ഫ്രിഡ.

https://twitter.com/arichooseslove/status/910672452790841344

ഡികെ

 

Share this news

Leave a Reply

%d bloggers like this: