ഫ്രാന്‍സില്‍ വെടിവയ്പ് നടത്തിയ ഭീകരരെ വധിച്ചു

പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ വെടിവയ്പ് നടത്തിയ എട്ട് ഭീകരരെ സൈന്യം വധിച്ചു. ഒരാളെ പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. ആക്രമണത്തില്‍ 160 ഓളം പേരാണ് കൊല്ലപ്പെട്ടത്. 200 ലധികം പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അക്രമികള്‍ ഫ്രാന്‍സിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് തീയിട്ടതായും വിവരങ്ങളുണ്ട്.

എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണം രൂക്ഷമായതോടെ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടക്കുകയും ചെയ്തു. പാരീസിലെങ്ങും സൈന്യത്തെ വിന്യസിച്ചു. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായാണു ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നാണു റിപ്പോര്‍ട്ടുകള്‍.
-എജെ-

Share this news

Leave a Reply

%d bloggers like this: