ഫ്രാന്‍സില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് കത്തി; 42 പേര്‍ വെന്തുമരിച്ചു

 
പാരീസ്: തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ പെന്‍ഷന്‍കാരുടെ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ്, ട്രക്കുമായി കൂട്ടിയിടിച്ച് കത്തി 42 യാത്രക്കാര്‍ വെന്തുമരിച്ചു. കിഴക്കന്‍ ബോര്‍ഡോക്‌സിലെ ഗിറോന്‍ഡിയില്‍ വെള്ളിയാഴ്ച രാവിലെ 7.30 ന് ആയിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് രണ്ടു വാഹനങ്ങളും കത്തിയമര്‍ന്നു. അപകടത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. പ്രായമായവരാണ് മരിച്ചവരില്‍ ഭൂരിപക്ഷവും. ബസില്‍ നിന്ന് പുറത്തുകടക്കാനാവാതെ ഇവര്‍ വെന്തുമരിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

അപകടത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് ഉത്തരവിട്ടു.

-എജെ-

Share this news

Leave a Reply

%d bloggers like this: