ഫ്രാന്‍സിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മയ്യഴിയില്‍ നിന്ന് 32 വോട്ട്

ഫ്രാന്‍സില്‍ ഇന്നലെ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മയ്യഴിയില്‍ (മാഹി) നിന്ന് വോട്ട് ചെയ്തത് 32 പേരാണ്. ഈ മുപ്പത്തിരണ്ട് പേരും മയ്യഴിയിലെ ഫ്രഞ്ച് പൗരന്മാരാണ്. 1954-ല്‍ മാഹിയിലെ ഫ്രഞ്ച് ഭരണം അവസാനിച്ചപ്പോള്‍ പ്രദേശം ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചിരുന്നുവെങ്കിലും പ്രത്യേക ഉടമ്പടിയനുസരിച്ച് 120 പേര്‍ക്ക് ഫ്രഞ്ച് പൗരത്വം ലഭിച്ചിരുന്നു. ഇവരില്‍ ഇപ്പോള്‍ 58 ഫ്രഞ്ച് പൗരന്മാര്‍ മാത്രമെ ജീവിച്ചിരിക്കുന്നുള്ളൂ.

വോട്ടു ചെയ്യാന്‍ 32 പേര്‍ മാത്രമെയുള്ളൂവെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല മയ്യഴിയിലെ ഫ്രഞ്ച് പൗരന്മാര്‍ക്ക്. വിവിധ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യണമെന്ന അഭ്യര്‍ഥനയുമായി വെള്ളിയാഴ്ച സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങളും നിലപാടുകളുമായി പ്രകടനപത്രികളുമായി ഫ്രഞ്ചുപൗരന്മാരുടെ സംഘടനാഭാരവാഹിയുമായ മൂസ്യെ ബി പനങ്ങാടന്‍ എത്തുകയും ചെയ്തിരുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: