ഫ്രാന്‍സിലെ കാലഡോണിയയില്‍ വന്‍ ഭൂചലനവും സുനാമി മുന്നറിയിപ്പുും

 

ഫ്രാന്‍സിലെ കാലഡോണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആസ്‌ട്രേലിയയിലെ കിഴക്കന്‍ തീരത്ത് താമസിക്കുന്നവര്‍ക്കും പരിസര പ്രദേശങ്ങളിലുള്ളവര്‍ക്കുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ലോയാലിറ്റി ദ്വീപിന്റെ വടക്ക് 85 കിലോമീറ്റര്‍ മാറി 25 കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. രാവിലെ 9.45 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ന്യൂ കാലഡോണിയ, വനൗട്ടു, തലസ്ഥാന നഗരമായ നൗമിയ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ പരിധിയില്‍ ശക്തമായ സുനാമിത്തിരകള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.

തീരപ്രേദശത്തുനിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് കാലഡോണിയയില്‍ സൈറന്‍ മുഴക്കിയിരുന്നുവെങ്കിലും പിന്നീട് തിരികെയെത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച രാവിലെ 9.46 നുണ്ടായ ഭൂചലനത്തിന് പിന്നാലെ പലതവണ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പസഫിക് സമുദ്രത്തില്‍ സുനാമിത്തിരകളുടെ സാന്നിധ്യമുണ്ടോയെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം നിരീക്ഷിച്ചുവവരികയാണ്. ന്യൂ കാലഡോണിയയില്‍ ഒരു മീറ്റര്‍ വരെ ഉയരത്തില്‍ സുനാമിത്തിരകള്‍ വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് സുനാമി മുന്നറിയിപ്പ് കേന്ദ്രം നല്‍കുന്ന വിവരം. പസഫിക് സമുദ്രത്തിലെ ഭൂചലന സാധ്യതയുള്ള പസഫിക് റിംഗ് ഓഫ് ഫയറിലാണ് ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളത്.

5,600 ഓളം പേരാണ് ഫ്രാന്‍സിന്റെ തീരപ്രദേശത്തുള്ള ലോയല്‍റ്റി ദ്വീപില്‍ വസിക്കുന്നത്. രാത്രിയിലും ഭൂചലനം അനുഭവപ്പെട്ടോടെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പസഫിക് സമുദ്രത്തോട് അടുത്തു കിടക്കുന്ന ലോയല്‍റ്റി ദ്വീപില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നുവെന്നും ഒക്ടോബര്‍ അവസാനം 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നുവെന്നും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.

പസഫിക് സമുദ്രത്തോട് അടുത്തുകിടക്കുന്ന ഫ്രഞ്ച് ഭൂപ്രദേശമായ ന്യൂകാലഡോണിയ ഭൂചലനങ്ങളും അഗ്‌നിപര്‍വ്വത വിസ്‌ഫോടനങ്ങളും കുടുതലായി സംഭവിക്കുന്ന പ്രദേശമാണ്. ആദ്യം 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ശക്തി പിന്നീട് കുറയുകയായിരുന്നു. അടുത്ത കുറച്ച് മണിക്കൂറുകളില്‍ തീരപ്രദേശങ്ങളില്‍ തീവ്രതയേറിയ സുനാമിത്തിരകള്‍ വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം നല്‍കുന്ന വിവരം. ന്യൂ കാലഡോണിയയില്‍ ഇവ 0.3 മുതല്‍ 1 മീറ്റര്‍ വരെയും വനൗട്ടുവില്‍ 0.3 മീറ്ററില്‍ താഴെയുമുള്ള സുനാമിത്തിരകള്‍ക്ക് ഉടലെടുക്കുമെന്നും സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്കമാക്കിയിട്ടുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: