ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരോട് ഇറ്റലിയ്ക്ക് മൃദുസമീപനം; ഫ്രാന്‍സി, ഇറ്റലി ബന്ധം വഷളാകുന്നു; ഫ്രഞ്ച് അംബാസഡറെ ഇറ്റലിയില്‍ നിന്നു തിരിച്ചുവിളിച്ച് മക്രോണ്‍

ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാര്‍ എന്നറിയപ്പെടുന്ന പ്രതിഷേധക്കാരുമായി ഇറ്റാലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇറ്റലിയിലെ തങ്ങളുടെ അംബാസിഡറെ തിരിച്ചുവിളിച്ച ഫ്രാന്‍സ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിരിക്കുന്നതെന്ന് പ്രതികരിച്ചു.ചൊവ്വാഴ്ച പാരിസില്‍ വെച്ച് ഇറ്റാലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ലൂയിജി ഡി മായോ ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരുമായി ചര്‍ച്ച നടത്തിയതാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ക്ക് കാരണം. മഞ്ഞക്കുപ്പായക്കാരുമായുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് ടി മായോ തന്നെയാണ് കൂടിക്കാഴ്ചയുടെ കാര്യം വെളിപ്പെടുത്തിയത്. ഇത് ഫ്രാന്‍സിനെ ചൊടിപ്പിക്കുകയും ഇന്നലെ ഇറ്റലിയിലെ തങ്ങളുടെ അംബാസിഡറെ തിരിച്ചുവിളിക്കുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിരിക്കുന്നതെന്ന് ഫ്രാന്‍സ് പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യം തുടര്‍ച്ചയായ ആരോപണങ്ങളും ആക്രമണങ്ങളും നേരിടുന്നുണ്ടെന്നും ഫ്രാന്‍സ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നിലവിലെ സംഭവം അഭൂതപൂര്‍വ്വമാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പരസ്പര ആദരവും സൌഹൃദവും തകര്‍ക്കുന്ന പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള ഇത്തരം കാര്യങ്ങളെ അംഗീകരിക്കില്ലെന്നും ഫ്രാന്‍സ് പ്രതികരിച്ചു.

ഇറ്റാലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിമാരായ ഡി മായോയും സാല്‍വിനിയും കഴിഞ്ഞ വര്‍ഷമാണ് പോപ്പുലിസ്റ്റ് സഖ്യ സര്‍ക്കാരിന് രൂപം നല്‍കിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ ഇരുവരും നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. മെയ്യില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെര!ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസം. നേരത്തെ അഭയാര്‍ഥികളെ അംഗീകരിക്കാത്ത പ്രശ്നത്തിലും ഫ്രാന്‍സും ഇറ്റലിയും ഉടക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: