ഫ്രഷ് നാടന്‍ മത്തിയും, അയലയും, കിളിമീനും, ചൂരയും, നെയ്മീനും ശനിയാഴ്ച മുതല്‍ അയര്‍ലണ്ടിലും

ഓരോ ആഘോഷവും മലയാളികളെ ജന്മനാടിന്റെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോവുന്നതാണ്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്ന അയര്‍ലണ്ട് മലയാളികള്‍ക്ക് നവംബര്‍ 18 ശനിയാഴ്ച മുതല്‍ അയര്‍ലണ്ടിലെ പ്രമുഖ മലയാളിക്കടകളിലൂടെ നാടന്‍ മത്തി, അയല, നെയ്മീന്‍, കിളിമീന്‍, ചൂര (ട്യൂണ) തുടങ്ങിയ നാടന്‍ മത്സ്യങ്ങള്‍ ലഭ്യമാകും. ഡബ്ലിന്‍, കോര്‍ക്ക് തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിലെ മലയാളിക്കടകളില്‍ ശനിയാഴ്ച രാവിലെ തന്നെ നാടന്‍ മത്സ്യങ്ങള്‍ എത്തിക്കുന്നതിനുള്ള സൗകര്യമാണ് വിതരണക്കാര്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ ഏയര്‍പോര്‍ട്ടിലെത്തുന്ന മത്സ്യം ഒട്ടും പുതുമ നഷ്ടപ്പെടാതെ മിതമായ നിരക്കില്‍ മലയാളികള്‍ക്ക് എത്തിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് വിതരണക്കാര്‍ റോസ് മലയാളത്തെ അറിയിച്ചു.

 

Share this news

Leave a Reply

%d bloggers like this: