ഫ്രഞ്ച്-റഷ്യന്‍ വ്യോമാക്രമണം: സിറിയയില്‍ 33 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ബെയ്‌റൂട്ട്: വടക്കന്‍ സിറിയയില്‍ ഫ്രഞ്ച്-റഷ്യന്‍ യുദ്ധവിമാനങ്ങള്‍ 72 മണിക്കൂറിനിടെ നടത്തിയ വ്യോമാക്രമണങ്ങളില്‍ 33 ഭീകരര്‍ കൊല്ലപ്പെട്ടു. ഐഎസിന്റെ ശക്തികേന്ദ്രമായ റാഖയിലെ ഭീകരസങ്കേതങ്ങളിലും ആയുധ കേന്ദ്രങ്ങളിലുമായിരുന്നു ആക്രമണം. ബോംബിംഗില്‍ നിരവധി ഭീകരര്‍ക്കു പരിക്കേറ്റതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഡയറക്ടര്‍ അബ്ദല്‍ റഹ്മാന്‍ അറിയിച്ചു.

പാരീസില്‍ 129 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു പിന്നാലെയാണു ഫ്രാന്‍സ് സിറിയയില്‍ വ്യോമാക്രമണം ശക്തമാക്കിയത്. വിദൂര പ്രഹരശേഷിയുള്ള ബോംബുകളും കടലില്‍നിന്നു വിക്ഷേപിക്കാന്‍ സാധിക്കുന്ന മിസൈലുകളും റഷ്യന്‍ സൈന്യം ആക്രമണത്തിന് ഉപയോഗിക്കുന്നുണ്ട്. ഈജിപ്തില്‍ റഷ്യന്‍ വിമാനം തകര്‍ന്ന് 224 പേര്‍ മരിച്ചതിനു പിന്നില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നു കഴിഞ്ഞദിവസം റഷ്യ സ്ഥിരീകരിച്ചിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: