ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ യൂറോപ്യന്‍ സൈന്യം എന്ന ആശയത്തിന് പിന്തുണയേറുന്നു

പാരീസ്: യൂറോപ്യന്‍ യൂണിയനു സ്വന്തമായൊരു സൈന്യം അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിനൊപ്പം ഒന്നാം ലോക യുദ്ധ ശതാബ്ദി വാര്‍ഷികത്തില്‍ യുദ്ധ സ്മാരകം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. നാറ്റോയുടെ മുന്നണിയില്‍ നിന്ന് യുഎസ് വിട്ടു നില്‍ക്കുന്ന സാഹചര്യത്തിലാണ് തന്റെ മുന്‍ പരാമര്‍ശം മാക്രോണ്‍ ആവര്‍ത്തിച്ചിരിക്കുന്നത്. പ്രതിരോധ കാര്യങ്ങള്‍ക്ക് യൂറോപ്പ് കൂടുതല്‍ പണം നീക്കി വയ്ക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭിപ്രായത്തോടു താന്‍ യോജിക്കുകയാണെന്നും മാക്രോണ്‍ വ്യക്തമാക്കി. ആവശ്യ ഘട്ടങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ എവിടെയും തന്ത്രപ്രധാനമായ ഇടപെടല്‍ നടത്താന്‍ ഉദ്ദേശം വച്ചുള്ളതാണ് ‘യുറോപ്യന്‍ സൈന്യം’എന്ന ആശയം.

നാറ്റോയിലും സൈനികച്ചെലവുകള്‍ കൂടുതല്‍ സന്തുലിതമായി പങ്കുവയ്ക്കപ്പെടണമെന്നും മാക്രോണ്‍ പറഞ്ഞു. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ പാലസില്‍ ഒരു മണിക്കൂറോളമാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്. നാറ്റോസഖ്യത്തില്‍ യൂറോപ്പിന്റെ പ്രതിരോധവിഹിതം വര്‍ധിപ്പിക്കണമെന്ന് ഇരുനേതാക്കളും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷവേളയിലായിരുന്നു ട്രംപ് പാരീസിലെത്തിയത്.

യു.എസിന്റെ സുരക്ഷയ്ക്കായി ട്രംപിന് ഫ്രാന്‍സിനോടോ ജര്‍മനിയോടോ മറ്റേതെങ്കിലും രാജ്യങ്ങളോടോ സാമ്പത്തിക സഹായം ചോദിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ യൂറോപ്പിനും പ്രതിരോധത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ട ആവശ്യമുണ്ട്- മക്രോണ്‍ പറഞ്ഞു. യു.എസ്., റഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഭീഷണി നേരിടാന്‍ യൂറോപ്പിന് സംയുക്തസൈന്യം വേണമെന്ന് ഫ്രഞ്ച് റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മക്രോണ്‍ ആവശ്യപ്പെട്ടത്. യൂറോപ്യന്‍ രാജ്യമായ റഷ്യയുമായി സുരക്ഷാചര്‍ച്ചകള്‍ നടത്തണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. സ്വയം പ്രതിരോധത്തിനായി യൂറോപ്പിന് ഇനിയും യു.എസിനെ ആശ്രയിക്കാനാവില്ല- മക്രോണ്‍ പറഞ്ഞു. മക്രോണ്‍ മുന്നോട്ട് വച്ച യൂറോപ്യന്‍ സൈന്യം എന്ന ആശയത്തിന് പൂര്‍ണ പിന്തുണയറിയിച്ച് ജര്‍മനിയും നേരത്തെ രംഗത്തെത്തിയിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: