ഫ്യൂണറല്‍ കവര്‍ : ചിന്തിക്കേണ്ടതല്ലേ ?

അയര്‍ലണ്ടില്‍ അമ്പതു വയസ്സ് കഴിഞ്ഞ ആളുകള്‍ക്ക് പൊതുവായി ഉണ്ടാകുന്ന പ്രൊട്ടക്ഷന്‍ കവര്‍ ആണ് ഫ്യൂണറല്‍ കവര്‍ . പേര് പറയുന്ന പോലെതന്നെ മരണം എത്തുമ്പോള്‍ ബാക്കിയാളുകളെ ബുദ്ധിമുട്ടിക്കാതെ ചടങ്ങുകള്‍ നടത്താന്‍ ഈയൊരു പ്രൊട്ടക്ഷന്‍ അത്യാവശ്യം വേണം.മൈഗ്രേഷന്‍ തുടങ്ങി 20 വര്‍ഷത്തിനടുത്തായി ആയി മലയാളി സമൂഹത്തിനിവിടെ. പലരും തന്നെ അന്പത് വയസ്സ് പിന്നിട്ടു കഴിഞ്ഞു. ഇപ്പോഴും ഫ്യൂണറല്‍ എന്ന് കേള്‍ക്കുമ്പോള്‍ പിരിവുമായി ഇറങ്ങേണ്ട അവസ്ഥ നമ്മുടെ ആളുകള്‍ക്ക് ഉണ്ടാകേണ്ടതുണ്ടോ?

മോര്‍ഗേജ് പ്രൊട്ടക്ഷന്‍, ടെം ലൈഫ് ഇന്‍ഷുറന്‍സ് എന്നിവ ഈ കവറുമായി ഒരു ബന്ധവും ഇല്ല. ഈ കവറുകള്‍ അതാതു സമയ കാലാവധി കഴിയുമ്പോള്‍ തീര്‍ന്നു പോകുന്നു എങ്കിലും ഫ്യൂണറല്‍ കവര്‍, മരണം വരെ കൊണ്ടുപോകേണ്ട ഹോള്‍ ഓഫ് ലൈഫ് വിഭാഗത്തില്‍ പെട്ടതാണ്. ആവറേജ് ഫ്യൂണറല്‍ ചെലവ് അയര്‍ലണ്ടില്‍ ആണെങ്കില്‍ ഏഴായിരം മുതല്‍ പതിനയ്യായിരം യൂറോ വരെ ആണ്. ആര്‍ഭാടം കൂടുമ്പോള്‍ ചിലവും കൂടും. ചിലവുകള്‍ കേട്ടാല്‍ ചിലപ്പോള്‍ ഞെട്ടും. Tombstone,ശവപ്പെട്ടി,headstone തുടങ്ങി എത്ര മെഴ്‌സിഡസ് കരിയേജ്, church സിംഗേഴ്‌സ്, പൂജ rituals (അതര മതങ്ങള്‍ക്ക് ),ഭക്ഷണം,പൂക്കള്‍ അങ്ങനെ ബില്ലുകള്‍ പോകും.

ഇതല്ലാതെ നാട്ടില്‍ സംസ്‌കാരം വേണം എന്ന ആഗ്രഹമാണെങ്കില്‍ മറ്റൊരു പതിനായിരം എങ്കിലും ട്രാന്‍സ്‌പോര്‍ട്ടിനായി കരുതിക്കോളൂ .ചുരുക്കത്തില്‍ഇരുപതിനായിരം യൂറോ എങ്കിലും ഫ്യൂണറല്‍ കവര്‍ ഉണ്ടെങ്കില്‍ മരണ ശേഷം പിള്ളേരെ ബുദ്ധിമുട്ടിക്കേണ്ട.ലേശം ഫലിതം ചേര്‍ത്തെഴുതിയതു കൊണ്ട്, ഈ വിഷയത്തിന് ഗൗരവം കുറയുന്നില്ല.പല കുടുംബങ്ങളും ഇപ്പോള്‍ ആലോചിക്കാന്‍ താല്പര്യപെടില്ലഎന്നറിയാം.മരണം നമുക്കിപ്പോഴും ഒരു taboo പോലെയാണല്ലോ. എങ്കിലും ലോങ്ങ് ടെം ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിലെ അവിഭാജ്യ ഘടകം ആണ്ഫ്യൂണറല്‍ കവര്‍. മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും, പോളിസി ഹോള്‍ഡറുടെ മരണം അറിയിക്കുമ്പോള്‍ തന്നെ, അഡ്വാന്‍സ് ആയി ഈ കവര്‍ഫ്യൂണറല്‍ ഡയറക്ടര്‌സിനു നല്‍കും. ഇതിനായി ചെലവുകളുടെ ഇന്‍വോയ്‌സ് അവശ്യപ്പെട്ടേക്കാം.

ഇത് പൊതു താല്പര്യാര്‍ത്ഥം എഴുതിയ ഒരു ആര്‍ട്ടിക്കിള്‍ ആണ്. കൂടുതല്‍ വിവരങ്ങള്‍ അറിയണം എന്നുണ്ടെങ്കില്‍ പ്രൈവറ്റ് ആയി ഫോണിലോ ഈമെയിലിലൂടെയോ ബന്ധപ്പെടാം. Contact: Joseph Ritesh QFA,RPA Ph : 087 321 9098 Email : joseph@irishinsurance.ie

Share this news

Leave a Reply

%d bloggers like this: