ഫോളിക്ക് ആസിഡ് അടങ്ങിയ ഭക്ഷണത്തിന്റെ കുറവുമൂലം ജന്മവൈകല്യങ്ങള്‍ കൂടുന്നു

ഡബ്ലിന്‍: ഫോളിക്ക് ആസിഡ് അടങ്ങിയ ഭക്ഷണത്തിന്റെ കുറവുമൂലം കുട്ടികളില്‍ ജന്മവൈകല്യങ്ങള്‍ കൂടുന്നതായി പഠനങ്ങള്‍. ഭക്ഷണത്തില്‍ എത്രയളവില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ടെന്നും അതിലെ വിഭവങ്ങളും എണ്ണവും എല്ലാം കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലന്‍ഡ് കണ്ടെത്തി.

ന്യുറല്‍ റ്റിയുബ് ഡിഫെക്റ്റ് എന്ന് രോഗം കുഞ്ഞുങ്ങളില്‍ ഇനിയും കൂടുതലായി കാണപ്പെടുവാന്‍ സാധ്യതയുണ്ടെന്നും ഗര്‍ഭകാലത്ത് ഫോളിക്ക് ആസിഡ് നിര്‍ബന്ധമായും കഴിക്കണമെന്നും അധികാരികള്‍ വ്യക്തമാക്കി.

പ്രകൃതിദത്തമായ ഫോളിക്ക് ആസിഡ് ആണ് ഗര്‍ഭകാലത്ത് ഏറ്റവും ഉത്തമം എന്നാണ് പഠനങ്ങള്‍. ഗര്‍ഭകാലത്തിനു മുന്‍പും ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളിലും ഫോളിക് ആസിഡ് കഴിക്കുന്നതുവഴി 70% എന്‍ റ്റി ഡി ഒഴിവാക്കാം.

Share this news

Leave a Reply

%d bloggers like this: