ഫോര്‍ട്ട് കൊച്ചി വൈപ്പിന്‍ ജങ്കാര്‍ നിയന്ത്രണം വിട്ട് ഒഴുകി, വലിയ ദുരന്തം ഒഴിവായി

 

എറണാകുളം: ഫോര്‍ട്ടുകൊച്ചിവൈപ്പിന്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന ജങ്കാര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് നിയന്ത്രണംവിട്ടു. പ്രോപ്പല്ലറില്‍ പായല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ജങ്കാര്‍ അഴിമുഖത്തേക്ക് ഒഴുകി. അപകടസമയത്ത് ജങ്കാറില്‍ നിരവധി വാഹനങ്ങളും യാത്രക്കാരും ഉണ്ടായിരുന്നു. സമയോചിതമായ രക്ഷാപ്രവര്‍ത്തനമാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

മല്‍സ്യബന്ധനവള്ളങ്ങള്‍ ഉള്‍പ്പടെ ജങ്കാറിന്റെ സമീപത്തെത്തിച്ച് യാത്രക്കാരെ അതിലേക്ക് മാറ്റി രക്ഷപെടുത്തുകയായിരുന്നു. ഇതിനോടൊപ്പം ജങ്കാര്‍ ബോട്ടുകള്‍ ഉപയോഗിച്ച് ഫോര്‍ട്ടുകൊച്ചിയിലേക്ക് അടുപ്പിച്ചു. മൂന്ന് മത്സ്യബന്ധന ബോട്ടുകള്‍ ഉപയോഗിച്ചാണ് ജങ്കാറിനെ കെട്ടിവലിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം. പായല്‍ പ്രോപ്പല്ലറില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് എഞ്ചിന്‍ ഓഫാകുകയായിരുന്നു. വേലിയിറക്ക സമയമായതിനാല്‍ ജങ്കാര്‍ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിയത് പരിഭ്രാന്തി പരത്തി.

Share this news

Leave a Reply

%d bloggers like this: