ഫോണ്‍ കെണി കേസ്: എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍

ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റവിമുക്തനാക്കി. പരാതിയില്ലെന്ന മാധ്യമപ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു. അതേസമയം, കേസ് തീര്‍പ്പാക്കരുതെന്ന പൊതു താല്‍പര്യ ഹരജി കോടതി തള്ളി. പരാതി പറയാനെത്തിയ യുവതിയെ മന്ത്രി നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തുവെന്നായിരുന്നു കേസ്.

പരാതിക്കാരി പിന്നീട് ശശീന്ദ്രന് അനുകൂലമായി മൊഴിമാറ്റിയിരുന്നു. മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്നും തന്നോട് ഫോണില്‍ അശ്ലീലം സംസാരിച്ചിട്ടില്ലെന്നും മന്ത്രി വസതിയില്‍ വെച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും അവര്‍ മൊഴി നല്‍കി. തന്നോട് ഫോണില്‍ സംസാരിച്ചത് മന്ത്രിയാണെന്ന് ഉറപ്പില്ലെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു. നേരത്തെയും എ.കെ. ശശീന്ദ്രനെതിരായ പരാതിയും തുടര്‍ നടപടികളും റദ്ദാക്കണമെന്ന്? യുവതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട്? ആ ഹരജി പിന്‍വലിച്ചിരുന്നു.

ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ സന്തോഷമെന്ന് എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.
തനിക്കെതിരെ പാര്‍ട്ടിയില്‍ ആരും ഗൂഢാലോചന നടത്തിയിട്ടില്ല. കേസിന്റെ വിശദാംശങ്ങളെ കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മന്ത്രിസ്ഥാനത്തെ കുറിച്ച് പറയേണ്ടത് പാര്‍ട്ടിയാണ്. നേതാക്കളെടുക്കുന്ന തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. കുറ്റവിമുക്തനായാല്‍ ശശീന്ദ്രന് മന്ത്രി പദം തിരിച്ചു നല്‍കുമെന്ന് പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: