ഫോണിലൂടെ അശ്ലീല സംഭാഷണം; നടന്‍ വിനായകന്റെ അറസ്റ്റ് ഉടന്‍…

കൊച്ചി: ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചെന്ന ദലിത് ആക്ടിവിസ്റ്റ് മൃദുലാദേവി ശശിധരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്. യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഫോണ്‍ റെക്കോഡിംഗ് അടങ്ങിയ മെമ്മറി കാര്‍ഡ് യുവതി പോലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റിന് ഒരുങ്ങുന്നത്.

മൃദുല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. ഒരു പരിപാടിയില്‍ അതിഥിയായി ക്ഷണിച്ചപ്പോള്‍ കൂടെക്കിടക്കാമോയെന്നാണ് വിനായകന്‍ ചോദിച്ചതെന്ന് ഈ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്നെ മാത്രമല്ല, തന്റെ അമ്മയെക്കൂടി കൂടെക്കിടക്കാന്‍ വിനായകന്‍ ആവശ്യപ്പെട്ടതായും ഇവര്‍ ആരോപിച്ചു.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്ന വിനായകന്റെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന വിനായകന് പിന്തുണ അറിയിക്കുന്ന മൃദുല എന്നാല്‍ തന്റെ അമ്മയെ വരെ കൂടെക്കിടക്കാന്‍ വിളിച്ച വിനായകനെ തിരിച്ചറിയണമെന്നും വ്യക്തമാക്കുന്നു. സ്ത്രീ ശരീരത്തെ വെറും ഉപഭോഗ വസ്തുവായി മാത്രം കാണുന്ന വിനായകനൊപ്പം നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് ദലിത്-വനിതാ ആക്ടിവിസ്റ്റായ മൃദുല പറയുന്നത്. ഫേസ്ബുക്കിലെ വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെ കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലാണ് മൃദുല പരാതി നല്‍കിയത്.

Share this news

Leave a Reply

%d bloggers like this: