ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

 

ദേശീയ പാതയോരത്ത് കണ്ട കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ ലടഗുരി വനപ്രദേശത്തായിരുന്നു സംഭവം. എന്‍എച്ച് 31 ലൂടെയുള്ള യാത്രാമധ്യേ അപ്രതീക്ഷിതമായാണ് വഴിയരികില്‍ സാദിക് റഹ്മാന്‍(40) കാട്ടാനയെ കാണുന്നത്. ആ ദൃശ്യം പകര്‍ത്താന്‍ അദ്ദേഹം കാറില്‍ നിന്നിറങ്ങുകയും കൊല്ലപ്പെടുകയുമായിരുന്നു. ജല്‍പായ്ഗുരി ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് സാദിഖ്.

ആന റോഡ് മുറിച്ചു കടക്കുന്നതിനാല്‍ വാഹനങ്ങളെല്ലാം റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം കാറില്‍ നിന്നിറങ്ങി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതാണ് സാദിക്കിന് വിനയായത്. ആനയുടെ അപ്രതീക്ഷിതമായ നീക്കത്തില്‍ സാദിക് ഓടാന്‍ കഴിയാതെ സ്തബ്ധനായി നിന്നു. ആനയുടെ ചവിട്ടേറ്റ് തത്ക്ഷണം തന്നെ സാദിക്ക് മരിച്ചെങ്കിലും 15 മിനുട്ടോളം ആന സ്ഥലത്ത് നിലയുറപ്പിച്ചതിനാല്‍ ഒന്നും ചെയ്യാനാവാതെ മറ്റ് യാത്രക്കാര്‍ കുഴങ്ങി.

‘ആനത്താരിയാണ് ഇവിടെ. ആനകള്‍ സഞ്ചരിക്കുന്നത് സാധാരണമാണ്. പക്ഷെ ആരും വാഹനത്തില്‍ നിന്ന് ഈ സമയം പുറത്തിറങ്ങാറില്ല. വാഹനത്തില്‍ നിന്ന് ഇറങ്ങിയതാണ് ദുരന്തത്തിന് കാരണം’, വനപാലകര്‍ പറയുന്നു. ആനയും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷം 84 പേരാണ് കൊല്ലപ്പെട്ടത്.തീവണ്ടിയിടിച്ചും മനുഷ്യരുടെ ആക്രമണങ്ങലേറ്റും നിരവധി ആനകളും കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിട്ടുണ്ട്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: