ഫൈന്‍ ഗെയ്ല്‍ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു

ഫൈന്‍ ഗെയ്ല്‍ നേതൃത്വത്തിലേക്കുള്ള ചരടുവലികള്‍ മുറുകുമ്പോള്‍ പ്രാഥമിക നിഗമനങ്ങള്‍ ഡബ്ലിന്‍ സ്വദേശിയായ ലിയോ വരേദ്കറിനെ പിന്തുണയ്ക്കുന്നതായാണ് റിപ്പോര്‍ട്ട് . കോര്‍ക്ക് സ്വദേശിയായ സൈമണ്‍ കോവ്നിയെക്കാള്‍ കൂടുതല്‍ ടിഡിമാരുടെയും സെനറ്റര്‍മാരുടെയും പിന്തുണ ലിയോക്ക് ലഭിച്ചിട്ടുണ്ട്. ശക്തികേന്ദ്രങ്ങളായ റിച്ചാര്‍ഡ് ബ്രൂട്ടണ്‍, പോള്‍ കെഹോ, റെജീന ഡോഹര്‍ട്ടി, ബ്രയാന്‍ ഹെയ്‌സ് എന്നിവരുടെ പിന്തുണയും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം ധനമന്ത്രി മൈക്കിള്‍ നൂനന്‍ അടക്കം പല രാഷ്ട്രീയക്കാരും ആരുടെ പിന്നിലാകും അണിനിരക്കുകയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

അതേസമയം വോട്ട് ബാങ്കിന്റെ 25 ശതമാനം വരുന്ന ഫൈന്‍ ഗെയ്ല്‍ പ്രതിനിധികളുടെയും 10 ശതമാനം കൗണ്‍സിലര്‍മാരുടെയും മറ്റ് പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളുടെയും മനസ്സ് വായിച്ചറിയാന്‍ വരേദ്കറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 16 ദിവസത്തെ തിരഞ്ഞെടുപ്പ് പ്രദക്ഷിണത്തിന് ഇരു നേതാക്കളും തയ്യാറായിക്കഴിഞ്ഞു.

വരേദ്കറിന് പിന്തുണ നല്‍കുന്നവര്‍
Minister of State Paul Kehoe
Minister Mary Mitchell-O’Connnor
Minister Richard Bruton
Minister of State Eoghan Murphy
Minister of State Joe McHugh
Minister of State Regina Doherty
Minister of State Helen McEntee
Minister Heather Humphreys
Deputy Alan Farrell
Deputy Brendan Griffin
Deputy Michael D’Arcy
Deputy Peter Burke
Minister of State Sean Kyne
Deputy Ciaran Cannon
Deputy Jim Daly
Deputy Pat Deering
Deputy Patrick O’Donovan
Deputy Noel Rock
Deputy John Paul Phelan
Deputy Josepha Madigan
Deputy Colm Brophy
Senator Paddy Burke
Senator Ray Butler
Senator Maria Byrne
Senator Martin Conway
Senator Frank Feighan
Senator Maura Hopkins
Senator Michelle Mulherin
Senator Catherine Noone
Senator Neale Richmond
MEP Brian Hayes

കോവ്നിയുടെ തിരഞ്ഞെടുപ്പ് ക്യാംപെയ്ന്‍ വ്യാഴാഴ്ച തുടങ്ങിയിരുന്നു. പാര്‍ട്ടിയിലെ ആത്മാവിനു വേണ്ടി ഞാന്‍ പോരാടുന്നു എന്നാണ് തന്റെ തിരഞ്ഞെടുപ്പ് ക്യാംപെയ്‌നില്‍ കോവ്നി പറഞ്ഞത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഒരു നേതാവിനെയാണ് അവര്‍ തിരയുന്നത്; ഞാനും അതിനു വേണ്ടിയാണ് നിലകൊള്ളുന്നത്. കഴിഞ്ഞ 20 മുതല്‍ 30 വര്‍ഷത്തെ പിഴവുകളില്‍ നിന്ന് പഠിക്കാന്‍ കഴിയുന്നതും പുതിയ തരം അയര്‍ലന്‍ഡ് രൂപകല്‍പ്പന ചെയ്യുന്നതുമായ പ്രധാനമന്ത്രിയെയും രാഷ്ട്രീയത്തേയും നോക്കുന്ന ആളുകള്‍ക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുന്ന ആളായിരിക്കും താനെന്ന് കോവ്നി കൂട്ടിച്ചേര്‍ത്തു.ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ്, സ്റ്റേറ്റ് ഡാമിയന്‍ ഇംഗ്ലീഷ്, MEP ഡേര്‍ഡ്രി ക്ലൂണ്‍, ടിഡി കേറ്റ് ഒക്കോണെല്‍ എന്നിവരുടെ പിന്തുണയോടെയാണ് കോവ്നി മത്സരിക്കുന്നത്.

കോവ്നിയെ പിന്തുണയ്ക്കുന്നവര്‍
Minister Simon Harris
Minister of State Damien English
Minister of State Dara Murphy
Minister of State David Stanton
Minister of State Michael Ring
Deputy Kate O’Connell
Minister of State Marcella Corcoran-Kennedy
Deputy Maria Bailey
Senator Colm Burke
Senator Gabrielle McFadden
Senator James Reilly
Senator Jerry Buttimer
Senator John O’Mahony
MEP Deirdre Clune

വരേദ്കര്‍ തിരഞ്ഞെടുപ്പ് ക്യാംപെയ്ന്‍ ഇന്ന് തുടക്കം കുറിക്കും. നേതാക്കന്മാര്‍ രണ്ടും തങ്ങളുടേതായ രീതിയില്‍ ആകര്‍ഷണീയമായ നിലപാടുകള്‍ സ്വീകരിക്കുന്നവരാണെന്ന് സെനറ്റര്‍ മാര്‍ട്ടിന്‍ കോണ്‍വേ പറയുന്നു. അതേസമയം തനിക്ക് നല്‍കാന്‍ കഴിയുന്ന കാര്യങ്ങളില്‍ അല്‍പം മുന്‍പന്തിയില്‍ നില്‍ക്കുന്നത് ലിയോ വരദകര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അംഗങ്ങളുടെ നിലപാടും വരേദ്കറിന് അനുകൂലമാണ്. ഗാള്‍വേയിലെ എല്ലാ കൗണ്‍സിലര്‍മാരോടും ലിയോ വരദിക്കിനെയാണ് പിന്തുണക്കുന്നത്.

40 വയസിന് താഴെ പ്രായമുള്ള ലിയോ വരേദക്കറിന് ഫൈന്‍ ഗെയിലിലെ യുവ വോട്ടര്‍മാരുമായി ഇടപഴകാനുള്ള അവസരം ലഭുക്കുന്നത് വോട്ട് വീഴുന്നതില്‍ നിര്‍ണ്ണായകമാകും. യുവ വോട്ടര്‍മാരില്‍ അസമത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും ആ വിടവ് നികത്താന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ., വിവാഹ സമത്വ റെഫറണ്ടത്തില്‍ അദ്ദേഹം വഹിച്ച സുപ്രധാന പങ്ക് യുവാക്കള്‍ക്കിടയില്‍ മതിപ്പിലാവാക്കിയിട്ടുണ്ട്.

അഭിപ്രായം അറിയിച്ചിട്ടിലാത്തവര്‍
Taoiseach Enda Kenny
Tanaiste Frances Fitzgerald
Minister Michael Noonan
Minister of State Catherine Byrne
Minister Charles Flanagan
Minister Paschal Donohoe
Minister Michael Creed
Minister for State Pat Breen
Deputy Hildegarde Naughton
Deputy Peter Fitzpatrick
Deputy Andrew Doyle
Deputy Bernard Durkan
Deputy Fergus O’Dowd
Deputy John Deasy
Deputy Joe Carey
Deputy Martin Heydon
Deputy Sean Barrett
Deputy Tom Neville
Deputy Tony McLoughlin
Senator Joe O’Reilly
Senator Kieran O’Donnell
Senator Paudie Coffey
Senator Paul Coghlan
Senator Tim Lombard
MEP Mairead McGuinness
MEP Sean Kelly

ആദ്യമായാണ് ഇലക്ട്രല്‍ കോളേജ്ജ് വോട്ടിങ് സംവിധാനത്തിലൂടെ ഫയല്‍ ഗെയ്ല്‍ നേതാവിനെ തിരഞ്ഞെടുക്കുന്നത്. മേയ് 29 മുതല്‍ ജൂണ്‍ 1 വരെ 26 പോളിംഗ് സ്റ്റേഷനുകളില്‍ 21,000 അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടക്കും. ജൂണ്‍ രണ്ടിനാണ് വിജയിയെ പ്രഖ്യാപിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: