ഫേസ് ബുക്ക് ഉപയോക്താക്കള്‍ അറിയുക, അപമാനിതന് 65000 യൂറോനഷ്ടപരിഹാരം

 

ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് ഐറിഷുകാരന് 65000 യൂറോ വീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. അയര്‍ലന്‍ഡിലെ കോടതിയുടെ പരിഗണനയിലുള്ള ഇത്തരത്തിലുള്ള രണ്ടാമത്തെ കേസിലാണ് ഇന്നലെ വിധി പ്രഖ്യാപിച്ചത്. ഷാനണ്‍ സര്‍ക്യൂട്ട് സിവില്‍ കോടതിയില്‍ നടന്ന കേസിന്റെ വിചാരണയെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ അയക്കുന്നതിന് കടിഞ്ഞാണിടുന്ന നിയമം ശക്തമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

നിലവില്‍ ആശുപത്രിജീവനക്കാരനും റോസ്‌കോമണ്‍ കൗണ്ടി ഡാര്‍ട്ടിന്റെ മുന്‍ ഡയറക്ടറുമായിരുന്ന സ്ലിഗൊ കൗണ്ടിയില്‍ നിന്നുള്ള ജെയിംസ് വുഡ്നിനെതിരെയാണ് 1980-90 കാലഘട്ടത്തില്‍ ഫണ്ട് തിരിമറി നടത്തിയെന്ന് അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ചത്. ലെയ്ട്രിമില്‍ നിന്നുള്ള കോം മാല്‍വേ എന്ന വ്യക്തിയാണ് ജെയിംസ് വുഡ്നിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. രാജ്യത്തെ അപകീര്‍ത്തി നിയമങ്ങള്‍ ഇന്റര്‍നെറ്റിനും അതേപടി ബാധകമാകുമെന്ന് വിധി തെളിയിക്കുന്നതായി ഡിജിറ്റല്‍ റൈറ്റ്സ് അയര്‍ലന്റിന്റെ വക്താവ് പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുമ്പോള്‍ ഗൗരവമായ ശ്രദ്ധ ഉണ്ടാകണമെന്ന കാര്യം എല്ലാവരെയും പഠിപ്പിക്കാന്‍ ഉത്തരവ് സഹായകമാകുമെന്നു കരുതുന്നതായി അനുവദനീയമായ പരമാവധി നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വിധി പുറപ്പെടുവിച്ചുകൊണ്ട് ജഡ്ജി ജോണ്‍ ആല്‍മര്‍ പറഞ്ഞു. 2016 ഓഗസ്റ്റ് 22 ന് ഡാര്‍ട്ട് അയര്‍ലന്‍ഡിന്റെ പേസ്ബുക്ക് പേജിലെ ജെയിംസ് വുഡ്നിനെതിരെയുള്ള മാല്‍വേയുടെ പോസ്റ്റാണ് കേസ് കോടതിയില്‍ എത്തിച്ചത്.

റോസ്‌കോമണ്‍ കൗണ്ടിയില്‍ നിന്നുള്ള ജെയിംസ് വുഡ്സ് മുന്‍ നാഷണല്‍ ഡാര്‍ട്ട് എക്‌സിക്യു്ട്ടീവ് അംഗവും റോസ്‌കോമണ്‍ കൗണ്ടി ഡാര്‍ട്ടിന്റെ മുന്‍ ഡയറക്ടറുമാണ്. കേസിനാസപദമായ ഫേസ്ബുക്ക് പോസ്റ്റ് ഇടുമ്പോള്‍ അദ്ദേഹം സ്ലിഗൊ ഡാര്‍ട്ട് ലീഗിന്റെ സെക്രട്ടറി ആയിരുന്നു. 1980-90 കാലഘട്ടങ്ങളില്‍ അദ്ദേഹം സാമ്പത്തീക തിരിമറി നടത്തിയെന്നായിരുന്നു ആരോപണം.

ഫെയ്‌സ്ബുക്കില്‍ തന്നെക്കുറിച്ച് അസത്യ പ്രചാരണം ഉന്നയിച്ചതിനെ തുടര്‍ന്ന്.ഒഫാലി കൗണ്ടിയില്‍ നിന്നുള്ള മറ്റൊരു വ്യക്തിക്കും ഇതിനു മുന്‍പ് 75,000 യൂറോ നഷ്ട പരിഹാരം ലഭിച്ചിരുന്നു. അപകീര്‍ത്തികരമായ ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ ഐറിഷുകാരന് 65000 യൂറോ നഷ്ടപരിഹാരം നല്‍കാനുള്ള കോടതിവിധി രാജ്യത്തെ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്കുള്ള സന്ദേശമാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ തെരുവുചര്‍ച്ചകളുടെ നിലവാരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്ന പ്രവണതയ്ക്ക് ഇത് താക്കീതാകും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: