ഫേസ്ബുക് 60 കോടി ഉപയോക്താക്കളുടെ പാസ്വേഡ് സൂക്ഷിച്ചിരുന്നത് സുരക്ഷയില്ലാതെ പ്ലെയിന്‍ ടെക്സ്റ്റ് ഫോര്‍മാറ്റില്‍

തങ്ങളുടെ ജീവനക്കാര്‍ക്ക് ആര്‍ക്കും വായിക്കാവുന്ന തരത്തില്‍ പ്ലെയിന്‍ ടെക്സ്റ്റ് ഫോര്‍മാറ്റിലായിരുന്നു ദശലക്ഷകണക്കിന് ഉപയോക്താക്കളുടെ പാസ്സ്വേര്‍ഡ് സൂക്ഷിച്ചിരുന്നത് എന്ന് സമ്മതിച്ച് ഫേസ്ബുക്ക്. യാതൊരു വിധ സുരക്ഷാ എന്‍ക്രിപ്ഷനും ഇല്ലാതെയായിരുന്നു പാസ്സ്വേര്‍ഡ് സൂക്ഷിച്ചിരുന്നത്. ജീവനക്കാരില്‍ ആര്‍ക്കും പാസ്സ്വേര്‍ഡ് തിരയാനും – കാണുവാനും സാധിക്കുമായിരുന്നു . എന്നാല്‍ ഇത് ആരും ഉപയോഗിച്ചട്ടില്ല എന്നും ഫേസ്ബുക്ക് പറയുന്നു. ഈ പ്രശ്‌നം ഇപ്പോള്‍ പൂര്‍ണ്ണമായും പരിഹരിച്ചതായിട്ടാണ് കമ്പനിയുടെ അവകാശവാദം .

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് യാതൊരു സുരക്ഷയുമില്ലാതെയാണ് പാസ്സ്വേര്‍ഡ് സൂക്ഷിക്കുന്നതെന്ന് ഒരു ടെക് വിഗദ്ധന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇതിനുള്ള മറുപടിയുമായി ഫേസ്ബുക്ക് രംഗത്ത് എത്തിയിരിക്കുന്നത്. പ്ലെയിന്‍ ടെക്സ്റ്റില്‍ 60 കോടി യൂസര്‍മാരുടെ പാസ്സ്വേര്‍ഡ് സൂക്ഷിച്ചിരുന്നു എന്നാണു ഫേസ്ബുക്ക് പ്രസ്താവനയിലൂടെ സമ്മതിക്കുന്നത്.

20,000-ത്തോളം വരുന്ന ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പാസ്വേഡുകള്‍ തിരയാന്‍ സാധിക്കുമായിരുന്നു . സ്വന്തം സെര്‍വറില്‍ ആയിരുന്നു പാസ്സ്വേര്‍ഡ് സൂക്ഷിചിരുന്നതെന്നും അതിനാല്‍ പുറത്ത് നിന്നുള്ള ആര്‍ക്കും വിവരങ്ങള്‍ കൈക്കലാക്കാന്‍ സാധിച്ചില്ലെന്നുമാണ് ഫേസ്ബുക്ക് ഇപ്പോള്‍ അവകാശപ്പെടുന്നത് .

Share this news

Leave a Reply

%d bloggers like this: