ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളെ അണ്‍ഫ്രണ്ട് ചെയ്യുന്നത് കുറ്റകരമാണെന്നും കേസെടുക്കാമെന്നും ഓസ്‌ട്രേലിയന്‍ ട്രൈബ്യൂണല്‍

 

ഓസ്‌ട്രേലിയ: ഓസട്രേലിയയില്‍ ഫെയ്‌സ്ബുക്കില്‍ നിന്നും സുഹൃത്തുക്കളെ അണ്‍ഫ്രണ്ട് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. ഫെയ്‌സ്ബുക്കില്‍ നിന്നും സുഹൃത്തുക്കളെ അണ്‍ ഫ്രണ്ട് ചെയ്യുന്നത് മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് ടാസ്മാനിയയിലെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ട്രൈബ്യൂണല്‍ വിധിച്ചിരിക്കുന്നത്.

ടാസ്മാനിയയിലെ ഒരു കമ്പനിയിലെ തര്‍ക്കമാണ് കോടതി വിധിയിലെത്തിയിരിക്കുന്നത്. പത്ത് വര്‍ഷമായി കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന റേച്ചല്‍ റോബര്‍ട്‌സും ലിസ ബേഡും തമ്മിലുള്ള വഴക്കില്‍ ലിസ റേച്ചലിനെ അണ്‍ ഫ്രണ്ട് ചെയ്തു. ഈ നടപടിക്കെതിരെ റേച്ചല്‍ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ലിസ റേച്ചലിനെ അണ്‍ഫ്രണ്ട് ചെയ്തത് അകാരണമായിട്ടാണെന്നും പെട്ടെന്നുണ്ടായ വികാരത്തിന്റെ പുറത്ത് ഇങ്ങനെ ചെയ്തത് ശരിയല്ലെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. ചെറിയ തര്‍ക്കങ്ങളുടെ പേരില്‍ ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളെ അണ്‍ഫ്രണ്ട് ചെയ്യുന്നത് കുറ്റകരമാണെന്നും സൈബര്‍ ആക്ടില്‍ ഉള്‍പ്പെടുത്തി ഇതിനെതിരെ കേസെടുക്കാമെന്നും ട്രൈബ്യൂണല്‍ കമ്മീഷന്‍ ഡെപ്യൂട്ടി പ്രസിഡന്റ് നിക്കോള്‍ വെല്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: